അടിതെറ്റിയാല്‍ ബൈഡനും വീഴുമെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ വാര്‍ത്ത. ആര്‍ക്ക് വേണമെങ്കിലും ഏതു സമയത്തും എന്തും സംഭവിക്കാം. ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വീഴ്ചയാണ് ഇത്തരത്തില്‍ ചര്‍ച്ചയാകുന്നത്.

ശനിയാഴ്ച രാവിലെ ഡെലവെയര്‍ സ്റ്റേറ്റിലെ ബീച്ച് ഹോമിന് സമീപം സൈക്കിളില്‍ പോകുമ്പോഴായിരുന്നു യുഎസ് പ്രസിഡന്റ് വീണത്. 79കാരനായ ബൈഡന്‍ സൈക്കിളില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ശരവേഗത്തില്‍ അവ വൈറലാകുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്നാല്‍ സൈക്കിളില്‍ നിന്ന് അടിതെറ്റി വീണ ബൈഡന്‍, തനിക്ക് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് അപ്പോള്‍ തന്നെ പ്രതികരിച്ചു. ‘അയാം ഗുഡ്’ എന്ന മറുപടിയാണ് ബൈഡന്‍ നല്‍കിയത്. ഏറ്റവും പ്രായം കൂടിയ യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന്റെ ആരോഗ്യ വിഷയങ്ങള്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. അതുകൊണ്ടായിരുന്നു ഒരു ചെറിയ വീഴ്ച സംഭവിച്ചപ്പോഴേക്കും അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍ ബൈഡന് സമീപം ഓടിയെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക