വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍. കൊളറാഡോയില്‍ വ്യോമസേന അക്കാദമിയിലെ ചടങ്ങിനിടെ ആണ് ആദ്യ അപകടം. എയര്‍ ഫോഴ്‌സ് അക്കാദമിയില്‍ ബിരുദദാന ചടങ്ങിനിടെയാണു സംഭവം ബൈഡന്‍ പ്രസംഗത്തിനുശേഷം പുതിയ ബാച്ചിലെ അംഗങ്ങളോടു സംസാരിച്ച്‌ ഹസ്തദാനം നല്‍കി ഇരിപ്പിടത്തിലേക്കു നടക്കുമ്ബോള്‍ ബൈഡന്‍ കമഴ്ന്നടിച്ചു വീഴുകയായിരുന്നു.

വേദിയിലെ ചെറിയ ബാഗില്‍ തട്ടിയാണ് ബൈഡന്‍ വീണത്. ഉടന്‍ ഓടിയെത്തിയ സുരക്ഷാസേന ബൈഡനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ഭാവഭേദമില്ലാതെ എഴുന്നേറ്റ ബൈഡന്‍, തന്റെ വീഴ്ചയ്ക്കു കാരണമായ തടസം ചൂണ്ടിക്കാണിച്ച്‌ ഇരിപ്പിടത്തിലേക്കു നീങ്ങുകയും ചെയ്തു. ബൈഡന്‍ പരുക്കേറ്റില്ലെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനു പിന്നാലെ ഹൈലികോപ്റ്ററില്‍ വൈറ്റ് ഹൗസിലേക്കു തിരിച്ച ബൈഡനു പിന്നെയും അപകടമുണ്ടായി. ഹെലികോപ്റ്ററില്‍നിന്നു പുറത്തു കടക്കവേ വാതിലില്‍ തലയിടിക്കുകയായിരുന്നു. പരുക്കേറ്റില്ലെന്ന മട്ടിലാണു ബൈഡന്‍ നടന്നു നീങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക