ബെംഗളൂരു: അണക്കെട്ടിന്റെ ഭിത്തിയില്‍ വലിഞ്ഞുകയറി സാഹസിക പ്രകടനത്തിന് ശ്രമിച്ച യുവാവിന് കാല്‍വഴുതി വീണ് പരിക്ക്. ചിക്കബെല്ലാപുര ജില്ലയിലെ ശ്രീനിവാസ സാഗര അണക്കെട്ടിന്റെ ഭിത്തിയിലാണ് യുവാവ് വലിഞ്ഞുകയറാന്‍ ശ്രമിച്ചത്. യുവാവ് അണക്കെട്ടിന്റെ മുകളിലേക്ക് വലിഞ്ഞു കേറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അണക്കെട്ടിന്റെ 25 അടിയോളം എത്തിയപ്പോള്‍ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. കൂട്ടുകാരും സന്ദര്‍ശകരും നോക്കി നില്‍ക്കേ ആയിരുന്നു സാഹസിക പ്രകടനം. വീണ് ഗുരുതരമായി പരിക്കേറ്റ ഗൗരിബിദനൂര്‍ സ്വദേശിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ശ്രീനിവാസ സാഗര അണക്കെട്ടില്‍ ദിവസേന നൂറുകണക്കിന് സന്ദര്‍ശകരെത്താറുണ്ട്. ജില്ലാ ഭരണകൂടം മുന്നറിയിപ്പ് കൊടുത്തിട്ടും അണക്കെട്ടിന്റെ ഭിത്തിയില്‍ വലിഞ്ഞുകയറിയ യുവാവിന്റെപേരില്‍ പോലീസ് കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക