ഭാര്യ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് ചുമരില്‍ പിടിച്ച്‌ വീടിന്റെ രണ്ടാം നിലയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് വീണ് മരിച്ചു. സ്വകാര്യ സ്ഥാപനത്തില്‍ മാര്‍ക്കറ്റിംഗ് റപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്ന തെന്നരശു(30) ആണ് മരിച്ചത്. ജൊലാര്‍പേട്ടിലാണ് സംഭവം.

രാത്രി വൈകിയാണ് യുവാവ് വീട്ടിലെത്തിയത്. കോളിംഗ് ബെല്ലടിച്ചെങ്കിലും ഉറക്കത്തിലായിരുന്ന ഭാര്യ കേട്ടില്ല. ഫോണ്‍ ചെയ്‌തെങ്കിലും എടുത്തുമില്ല. തുടര്‍ന്ന് രണ്ടാം നിലയിലേക്ക് ചുമരില്‍ പിടിച്ചുകയറാന്‍ ശ്രമിച്ചപ്പോഴാണ് കൈവഴുതി താഴെ വീണത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുലര്‍ച്ചെ ഞെട്ടിയുണര്‍ന്ന ഭാര്യ ഭര്‍ത്താവ് എത്താത്തതിനാല്‍ ഫോണില്‍ വിളിക്കുകയായിരുന്നു. ഫോണ്‍ ചെയ്തപ്പോള്‍ പുറത്തുനിന്ന് ബെല്ലടിക്കുന്നത് കേട്ടു. ചെന്നുനോക്കിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റനിലയില്‍ ഭര്‍ത്താവിനെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക