ബസില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കുമ്ബോഴോ കടകളില്‍ സാധനങ്ങള്‍ വാങ്ങുമ്ബോഴോ ദിവസവും നാണയങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ആരാണ് ഈ നാണയങ്ങള്‍ ശ്രദ്ധിക്കുന്നത്. ചിത്രങ്ങള്‍, രൂപങ്ങള്‍ എന്നിവ മുദ്രണം ചെയ്ത നാണയങ്ങള്‍ ഇത്തരത്തില്‍ കയ്യിലെത്താറുണ്ട്. ഇവ കണ്ട ശേഷം സൂക്ഷിക്കാതെ ഉപയോ​ഗിക്കാറാണോ പതിവ്. എന്നാല്‍ അത് ഒഴിവാക്കി ഇനി സൂക്ഷിക്കാന്‍ ആരംഭിക്കാം.

പ്രത്യേകതകളുള്ള നാണയങ്ങള്‍ക്ക് വലിയ വിലയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ലഭിക്കുന്നത്. ഇന്റര്‍നെറ്റ് സജീവമായതോടെ ഇത്തരത്തില്‍ പഴയ നാണയങ്ങളുടെ വില്പന കൂടുതല്‍ എളുപ്പമായിട്ടുണ്ട്. പഴയ നാണയങ്ങളിലും കറന്‍സികളിലും താല്‍പര്യമുള്ളവര്‍ ഇവ വില കൊടുത്ത് വാങ്ങാന്‍ തയ്യാകുന്നുണ്ട്. ഇതോടെ നാണയ ശേഖരണം താല്‍പര്യത്തോടെ ചെയ്യുന്നവര്‍ക്ക് ഇത് നല്ല കാലമായി. അത്രയും മികച്ച ഓഫറുകളാണ് ഇപ്പോള്‍ പഴയ നാണയങ്ങളും കറന്‍സികളും വില്പന നടത്തുന്ന വിപണിയില്‍ നിന്നും ലഭിക്കുന്നത്. ഇത്തരത്തില്‍ 5 ലക്ഷം രൂപ ലഭിക്കുന്ന 2 രൂപ നാണയത്തെ പറ്റി നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാണയത്തിന്റെ പ്രത്യേകതകള്‍

ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റുകളില്‍ പഴയ കാല കറന്‍സി, നാണയങ്ങളുടെ വില്പന തകൃതിയാണ്. 1994 ല്‍ പുറത്തിറങ്ങിയ നാണയത്തിനാണ് ഇത്തരത്തില്‍ 5 ലക്ഷം രൂപ വരെ ലഭിക്കുന്നത്. ഈ 2 രൂപ നാണയത്തിന്റെ പിറക് വശത്ത് ലോക ഭക്ഷ്യ ദിനം, വാട്ടര്‍ ഫോര്‍ ലൈഫ് എന്നിങ്ങനെ ഇംഗ്ലീഷിലും ഹിന്ദിയിലും മുദ്രണം ചെയ്തിട്ടുണ്ട്. വെള്ളത്തിന്റെ അടയാളവും നാണയത്തിന് പിറകിലായി നല്‍കിയിട്ടുണ്ട്. ഈ പ്രത്യേകതകളുള്ള നാണയം കയ്യിലുണ്ടെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റ് വഴി വില്പനയ്ക്ക് വെയ്ക്കാം. ഇവിടെ നിന്ന് താല്‍പര്യമുള്ളവര്‍ വില കൊടുത്ത് വാങ്ങുന്നതാണ് രീതി.

ഇത്തരത്തിലുള്ള നാണയങ്ങള്‍ക്ക് അഞ്ച് ലക്ഷം വരെയാണ് വില. ഇതോടൊപ്പം ബ്രിട്ടീഷ് ഭരണകാലത്ത് പുറത്തിറങ്ങിയ വിക്ടോറിയ രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു രൂപ നാണയത്തിനും വിവിധ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റുകള്‍ 2 ലക്ഷം രൂപ വരെ വില നല്‍കുന്നുണ്ട്. ഇതുപോലെ 1918 ല്‍ പുറത്തിറങ്ങിയ 1 രൂപ നാണയത്തിന് 9 ലക്ഷം രൂപയാണ് ഇപ്പോള്‍ ലഭിക്കുന്ന വില.

5 ലക്ഷം രൂപ വില ലഭിക്കുന്ന മറ്റൊരു 2 രൂപയുണ്ട്. 2000, 1994, 1995, 1997 വര്‍ഷങ്ങളിലെ രണ്ട് രൂപ നാണയങ്ങള്‍ക്കും വലിയ വില ഇത്തരം വിപണികളില്‍ നിന്ന് ലഭിക്കുന്നുണ്ട്. 1994 ലെ നാണയത്തിന് പിന്നില്‍ ദേശീയ പതാക ആലേഖനം ചെയ്യണം. കൂടാതെ വെള്ളിയുടെ 25 പൈസ നാണയത്തിന് 1.5 ലക്ഷം രൂപയാണ് വില. ബ്രിട്ടീഷ് കാലത്തെ വിക്ടോറിയ രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു രൂപ വെള്ളി നാണയത്തിന് രണ്ട് ലക്ഷം രൂപ വില ലഭിക്കും. 1918 ല്‍ ബ്രിട്ടീഷ് കാലത്തെ ഒരു രൂപ നാണയത്തിന് ലഭിക്കുന്ന വില 9 ലക്ഷം രൂപയാണ്. 1977-1979 എന്ന് ആലേഖനം ചെയ്ത ഒരു രൂപ നോട്ട് 45,000 രൂപ നേടി.

എങ്ങനെ വില്പന നടത്താം

നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക് വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വില്പന നടത്താം. ഓണ്‍ലൈനില്‍ വില്പന നടത്തുന്നത് വഴിയാണ് പരമാവധി നേട്ടമുണ്ടക്കാന്‍ സാധിക്കുന്നത്. വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയ ശേഷം അവശ്യക്കാര്‍ ഫോണ്‍ കോളുകളിലൂടെ നാണയത്തിന്റെ ഉടമസ്ഥരെ ബന്ധപ്പെടുകയാണ് പതിവ്. ഇതിന് അനുസരിച്ച്‌ വില സംസാരിച്ച്‌ നാണയം വില്പന നടത്താം.

1. ഒഎല്‍എക്സ്, ക്വിക്കര്‍,കോയിന്‍ ബസാര്‍ തുടങ്ങിയ വെബ്സൈറ്റുകളില്‍ വില്പന നടത്താം.
2. ഇത്തരം വെബ്സൈറ്റുകളില്‍ സെല്ലറായി രജിസ്റ്റര്‍ ചെയ്യാം.
3. രജിസ്റ്റര്‍ ചെയ്തയാളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ നല്‍കുക.
4. നാണയത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിയുന്ന വിധം ഫോട്ടോകള്‍ അപ്‍ലോഡ് ചെയ്യുക.
5. നല്‍കിയ വിവരങ്ങള്‍ വെബ്സൈറ്റ് പരിശോധിച്ച ശേഷം പരസ്യമായി വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തും.

മുന്നറിയിപ്പ്

പഴയ നാണയങ്ങളും കറന്‍സികളും വില്‍ക്കാന്‍ എന്ന പേരില്‍ നിരവധി തട്ടിപ്പും ഈ മേഖലയില്‍ നടക്കുന്നുണ്ട്. വില്പനയ്ക്ക് വെയ്ക്കുന്നവര്‍ പലപ്പോഴും തട്ടിപ്പിനിരയാവുന്നുമുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. പ്രസ്തുത ലേഖനം വിവരങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും, ലേഖകനും, പുന: പ്രസാദകരരായ കേരള സ്പീക്ക്സും ഉത്തരവാദികളല്ല.

source: goodreturns.in

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക