ട്രെയിനില്‍ നിന്ന് നിന്നിറങ്ങവേ കാല്‍ വഴുതി തീവണ്ടിക്കും ട്രാക്കിനും ഇടയിലേക്ക് വീണു പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. 20കാരിയായ ശശികലയാണ് മരിച്ചത്. ആന്ധ്രയിലെ വിശാഖപട്ടണത്തിനടുത്തുള്ള ദേവുഡയിലാണ് സംഭവം.

ട്രെയിന്‍ നിര്‍ത്തി ഉടന്‍ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഗുരുതരപരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അപകടം നടന്ന് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചുവെന്ന ആശ്വാസത്തിലായിരുന്നു ആര്‍പിഎഫും റെയില്‍വേ അധികൃതരും. ഗുണ്ടൂര്‍-റായ്ഗഡ പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്ബോളാണ് പെണ്‍കുട്ടി ട്രാക്കിന് ഇടയിലേക്ക് വീണത്. പ്ലാറ്റ്ഫോമിന് ഇടയിലേക്ക് തെന്നിവീഴുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രെയിന്‍ ഉടനടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഒന്നരമണിക്കൂര്‍ നേരത്തെ ശ്രമത്തിന് ശേഷം പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ നിലവിളി കേട്ട് സ്റ്റേഷന്‍ അധികൃതര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക