ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ തു​റ​ന്ന മാ​ന്‍​ ഹോ​ളി​ല്‍ സ്ത്രീ ​വീ​ണ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. എന്നാല്‍, സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ കൃ​ത്യ​സ​മ​യ​ത്ത് രക്ഷ​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​ട്‌​ന​യി​ലാ​ണ് സം​ഭ​വം.

വാ​ര്‍​ഡ്-56-​ന് കീ​ഴി​ലു​ള്ള മാ​ലി​യ മ​ഹാ​ദേ​വ് ജ​ല്ല റോ​ഡി​ല്‍ എ​ട്ട​ടി താ​ഴ്ച​യു​ള്ള അ​ഴു​ക്കു​ചാ​ല്‍ തു​റ​ന്നു​വി​ട്ടി​രു​ന്നു. യുവ​തി ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ട് റോ​ഡി​ലൂ​ടെ നടക്കു​ക​യാ​യി​രു​ന്നു. അ​വ​ര്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യു​ടെ പുറകി​ല്‍ ന​ട​ക്കു​മ്ബോ​ള്‍ മാ​ന്‍​ഹോ​ള്‍ ശ്ര​ദ്ധി​ച്ചി​ല്ല.ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ഒ​രു നി​മി​ഷം തി​രി​ഞ്ഞു നോ​ക്കി​യ അവ​ര്‍ പെ​ട്ടെ​ന്ന് കു​ഴി​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. സംഭവത്തി​ന്‍റെ മു​ഴു​വ​ന്‍ ദൃ​ശ്യ​ങ്ങ​ളും സി​സി​ടി​വി​യി​ല്‍ പതി​ഞ്ഞി​ട്ടു​ണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക