ഇടുക്കി പെരിയാവര എസ്റ്റേറ്റില്‍ പത്തൊന്‍പതുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയാവര എസ്റ്റേറ്റിലെ പ്രവീണിന്‍റെ ഭാര്യ ശ്രീജയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് ശ്രീജയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടുവര്‍ഷം മുമ്ബാണ് ശ്രീജ അതേ എസ്റ്റേറ്റിലെ സമീപവാസിയായ പ്രവീണിനെ വിവാഹം കഴിച്ചത്. കുറച്ചുനാള്‍ സന്തോഷത്തോടെ കഴിഞ്ഞ ഇരുവര്‍ക്കുമിടയില്‍ പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. മാസങ്ങള്‍ കഴിഞ്ഞതോടെ പ്രവീണിന് സംശയരോഗം ഉണ്ടായിരുന്നെന്നും തുടര്‍ന്ന് ഇരുവരും തമ്മില്‍ വക്കേറ്റവും വഴക്കും നടന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മാനസികമായ അസ്വസ്തത കാട്ടിയിരുന്ന യുവതിയെ സ്ത്രീധന പ്രശ്നങ്ങളെ ചൊല്ലിയും ഭര്‍ത്താവ് ഉപദ്രവിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം നടക്കുമ്ബോള്‍ വീട്ടില്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മരണത്തില്‍ മൂന്നാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മാനസിക പീഡനത്തെക്കുറിച്ചും, സ്ത്രീധന പ്രശ്നങ്ങള്‍ വല്ലതുമുണ്ടോയോ എന്നതിനെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിയാലെ പറയാന്‍ കഴിയുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക