തിളച്ചുമറിയുന്ന അടുക്കള ബജറ്റുകള്‍ക്ക് അല്‍പം ആശ്വാസം നല്‍കിക്കൊണ്ട്, ഭക്ഷ്യ എണ്ണ ബ്രാന്‍ഡുകള്‍ സൂര്യകാന്തി, സോയാബീന്‍, കടുക്, പാമോയില്‍ എന്നിവയുടെ പരമാവധി ചില്ലറ വില (എംആര്‍പി) 20 രൂപ വരെ കുറയ്ക്കുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തോടെയാണ് ഇവയുടെ വില കൂടിയത്.

അന്താരാഷ്ട്ര വില അല്‍പം കുറഞ്ഞതും ആഭ്യന്തര വില ലഘൂകരിക്കാനുള്ള സര്‍കാര്‍ ഇടപെടലുകളുടെ പിന്‍ബലവുമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഭക്ഷ്യ എണ്ണയുടെ 60 ശതമാനവും ഇന്‍ഡ്യ ഇറക്കുമതി ചെയ്യുകയാണ്. ഫ്രീഡം, ജെമിനി ബ്രാന്‍ഡ് ഓയിലുകള്‍ വില്‍ക്കുന്ന ജെമിനി എഡിബിള്‍സ് ആന്‍ഡ് ഫാറ്റ്സ്, തങ്ങളുടെ ബ്രാന്‍ഡഡ് സണ്‍ഫ്‌ളവര്‍ ഓയിലിന്റെ എംആര്‍പി 20 മുതല്‍ 200 രൂപ വരെ കുറച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുക്രൈന്‍-റഷ്യ യുദ്ധം കാരണം രണ്ട് വലിയ സൂര്യകാന്തി എണ്ണ ഉത്പാദകരില്‍ നിന്നുള്ള ആഗോള സപ്ലൈ വെട്ടിക്കുറച്ചിരുന്നു. എംആര്‍പി കുറഞ്ഞ സൂര്യകാന്തി എണ്ണ അടുത്ത അഞ്ച് – ഏഴ് ദിവസത്തിനുള്ളില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക