തിയറ്ററുകളില്‍ ഉത്സമായി മാറിയ വിക്രം സിനിമയില്‍ വെറും അഞ്ച് മിനിറ്റുകൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത പ്രകടനമാണ് നടന്‍ സൂര്യ കാഴ്ചവച്ചത്. ‘റോളക്സ്’ എന്ന കൊടും വില്ലനായാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ സൂര്യയുടെ പ്രതിഫലത്തെ സംബന്ധിച്ച വാര്‍ത്തകളാണ് പുറത്തുവരുന്നത്.

വിക്രമിലെ തന്റെ കഥാപാത്രത്തിനു വേണ്ടി സൂര്യ പ്രതിഫലമായി ഒരുപൈസ പോലും വാങ്ങിയില്ലെന്നാണ് വിവരം. തമിഴിലെ പ്രശസ്ത നിരൂപകനായ പ്രശാന്ത് രംഗസ്വാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ചെത്തിയ ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘വിക്രം’. ജൂണ്‍ മൂന്നിന് തിയറ്ററുകളില്‍ എത്തിയ ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം 100 കോടി ക്ലബ്ബില്‍ കയറി. കമല്‍ഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമാണ് വിക്രം.

റിലീസിന് മുന്‍പേ സാറ്റ്‌ലൈറ്റ്, ഒടിടി അവകാശം എന്നിവ വിറ്റ വകയില്‍ 200 കോടിയാണ് ചിത്രം നേടിയത്. കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിച്ചത്. നരേന്‍, അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക