വിരമിക്കലിന് (Retirement) ശേഷം സുസ്ഥിരമായ വരുമാനം (Income) ആഗ്രഹിക്കുന്നവര്‍ക്ക് വലിയ റിസ്ക് ഇല്ലാതെ തന്നെ വരുമാനം നേടാന്‍ നിരവധി നിക്ഷേപ സ്കീമുകള്‍ ഇന്ന് നിലവിലുണ്ട്. നാഷണല്‍ പെന്‍ഷന്‍ സ്കീം (NPS) ഇത്തരത്തിലുള്ള ഏറ്റവും ജനപ്രിയമായ റിട്ടയര്‍മെന്റ് സ്കീമുകളില്‍ ഒന്നാണ്. പ്രതിമാസം നിക്ഷേപം നടത്താനും വിരമിക്കലിന് ശേഷം സ്ഥിരമായ വരുമാനം നേടാനും കഴിയുന്ന ഒരു റിട്ടയര്‍മെന്റ് സേവിംഗ് ഓപ്ഷനാണ് എന്‍പിഎസ്.

തുടക്കത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മാത്രം ആരംഭിച്ച ഈ പദ്ധതി ഇപ്പോള്‍ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്വമേധയാ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാര്‍ക്കും ലഭ്യമാണ്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (PFRDA) ഇന്ത്യാ ഗവണ്‍മെന്റും സംയുക്തമായി ചേര്‍ന്ന് നടത്തുന്ന നിക്ഷേപ പദ്ധതിയാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്‍പിഎസ് നിക്ഷേപം നടത്താനുള്ള യോഗ്യതകള്‍ നാഷണല്‍ പെന്‍ഷന്‍ സ്കീം അക്കൗണ്ട് തുറക്കാന്‍ താഴെ പറയുന്ന യോഗ്യതകള്‍ നിങ്ങള്‍ക്കുണ്ടായിരിക്കണം. ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം.
അപേക്ഷകന് അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ 18നും 70നും ഇടയില്‍ ആയിരിക്കണം പ്രായം. അപേക്ഷകന്‍ സ്കീം നിര്‍ദ്ദേശിക്കുന്ന KYC മാനദണ്ഡങ്ങള്‍ പാലിക്കണം

എന്‍പിഎസ് കാല്‍ക്കുലേറ്റര്‍: എങ്ങനെ ഉപയോഗിക്കാം

NPS കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നതിന്, ആദ്യം ഈ https://www.npstrust.org.in/content/pension-calculator ലിങ്ക് തുറക്കുക. അടുത്തതായി, നിങ്ങളുടെ ജനനത്തീയതി നല്‍കുക
ഇപ്പോള്‍, നിങ്ങള്‍ നല്‍കുന്ന പ്രതിമാസ നിക്ഷേപവും നിങ്ങള്‍ എപ്പോള്‍ വരെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും നല്‍കുക
നിക്ഷേപത്തില്‍ നിന്നും ആന്വിറ്റി റിട്ടേണില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്ന വരുമാനം നല്‍കുക. ഇവയെല്ലാം പൂരിപ്പിച്ച്‌ കഴിയുമ്ബോള്‍ നിങ്ങളുടെ കമ്ബ്യൂട്ടര്‍ സ്ക്രീനിന്റെ വലതുവശത്ത് നിങ്ങളുടെ പ്രതിമാസ പെന്‍ഷന്‍, ആന്വിറ്റി തുക, മൊത്തത്തിലുള്ള മൂല്യം എന്നിവ കാണാന്‍ കഴിയും.

NPSല്‍ നിന്ന് എങ്ങനെ 50,000 രൂപ പെന്‍ഷന്‍ നേടാം?

നിങ്ങള്‍ 25-ാം വയസ്സില്‍ NPSല്‍ ചേരുകയും പ്രതിമാസം 6,500 രൂപ സംഭാവന നല്‍കുകയും ചെയ്താല്‍. വിരമിക്കുന്നതുവരെ മൊത്തം സംഭാവന 27.30 ലക്ഷം രൂപയായിരിക്കും. പ്രതിവര്‍ഷം പ്രതീക്ഷിക്കുന്ന 10 ശതമാനം റിട്ടേണ്‍ കണക്കിലെടുക്കുമ്ബോള്‍ മൊത്തം നിക്ഷേപം 2.46 കോടി രൂപയാകും. എന്‍പിഎസ് നിക്ഷേപത്തിന്റെ 40 ശതമാനം ആന്വിറ്റിയായി മാറ്റുകയാണെങ്കില്‍, മൂല്യം 99.53 ലക്ഷം രൂപയാകും. ആന്വിറ്റി നിരക്കിന്റെ 10 ശതമാനം കണക്കാക്കിയാല്‍ പ്രതിമാസ പെന്‍ഷന്‍ 49,768 രൂപയായിരിക്കും. എന്‍പിഎസ് വരിക്കാരന് ഏകദേശം 1.50 കോടി രൂപ ലംപ് സം ആയും ലഭിക്കും.

നാഷണല്‍ പെന്‍ഷന്‍ സ്കീമിന്റെ പ്രയോജനങ്ങള്‍
ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ പെന്‍ഷന്‍ പദ്ധതിയായാണ് എന്‍പിഎസ് കണക്കാക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജുകളും ഫണ്ട് മാനേജ്മെന്റ് ഫീസുകളും എന്‍പിഎസിന് വളരെ കുറവാണ്.
ഇന്ത്യയിലുടനീളമുള്ള എല്ലാ ഹെഡ് പോസ്റ്റ് ഓഫീസുകളിലൂടെയും അക്കൗണ്ട് തുറന്ന് ഒരു പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്ബര്‍ (PRAN) നേടാം. അപേക്ഷകന് രാജ്യത്ത് എവിടെ നിന്നും ഒരു അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. താമസ സ്ഥലം, ജോലി എന്നിവ മാറിയാലും eNPS വഴി നിക്ഷേപം നടത്താം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക