ഇംഗ്ളീഷ് താരം ജോസ് ബട്‌ലറെയും ഭര്‍ത്താവ് യുസ്‌വേന്ദ്ര ചെഹലിനെയും നൃത്തച്ചുവടുകള്‍ അഭ്യസിപ്പിച്ച്‌ പ്രമുഖ കൊറിയോഗ്രഫറായ ധനശ്രീ ചെഹല്‍. ഡാന്‍സ് ക്ലാസിന്റെ വീഡിയോ ധനശ്രീ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നൃത്തവീഡിയോ വൈറലായിരിക്കുകയാണ്.

‘ഇതാണ് ഞങ്ങള്‍, ഓറന്‍ജിനും പര്‍പിളിനും ഇടയിലുള്ള പിങ്ക്’- എന്നാണ് ധനശ്രീ വീഡിയോ പങ്കിട്ടുകൊണ്ട് കുറിച്ചിരിക്കുന്നത്. റനേഴ്‌സ് അപുകളായി ഐപിഎല്‍ സീസണ്‍ അവസാനിപ്പിച്ചതിനുശേഷം രാജസ്താന്‍ റോയല്‍സ് ടീം അംഗങ്ങളുടെ വിടവാങ്ങലിന് മുന്നോടിയായാണ് ഇരുവരെയും ധനശ്രീ നൃത്തച്ചുവടുകള്‍ അഭ്യസിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരത്തിനുള്ള പുരസ്‌കാരമായ ഓറന്‍ജ് ക്യാപ് സ്വന്തമാക്കിയത് ജോസ് ബട്‌ലറും ഏറ്റവും കൂടുതല്‍ വികറ്റ് വീഴ്ത്തിയ താരത്തിനുള്ള പുരസ്‌കാരമായ പര്‍പിള്‍ ക്യാപ് സ്വന്തമാക്കിയത് യുസ്‌വേന്ദ്ര ചെഹലുമായിരുന്നു. അതേസമയം ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കാനായെങ്കിലും ഐപിഎല്‍ കിരീടം നേടാനാകാതെ പോയതില്‍ നിരാശയുണ്ടെന്ന് ബട്‌ലര്‍ മത്സരശേഷം പ്രതികരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക