ന്യൂ ഡല്‍ഹി : യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, യു പി എസ് സി സിവല്‍ സര്‍വീസ് 2021ന്റെ അന്തിമ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകള്‍ വനിതകള്‍ക്ക്. റാങ്ക് പട്ടികയിലെ ആദ്യ നൂറ് പേരില്‍ ഏഴു പേർ മലയാളികള്‍. 21-ാം റാങ്ക് നേടിയ ദിലീപ് കെ. കൈനിക്കരയാണ് മലയാളികള്‍ ഒന്നാമതെത്തിയിരിക്കുന്നത്. യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.inല്‍ ഫലം ലഭിക്കുന്നതാണ്.

ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത് അഗര്‍വാള്‍, ഗാമിനി സിംഗ്ല, ഐശ്വര്യ വര്‍മ്മ എന്നിവരാണ് റാങ്ക് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍. 685 പേരാണ് പരീക്ഷ പാസായിരിക്കുന്നത്. ഉത്കര്‍ഷ് ദ്വിവേദി, യക്ഷ് ചൗധരി, സമയക് എസ് ജയിന്‍, ഇഷിതാ രതി, പ്രീതം കുമാര്‍, ഹര്‍കീരത് സിങ് രാധവാ എന്നിവരാണ് റാങ്ക് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ മറ്റുള്ളവര്‍. ശ്രുതി രാജലക്ഷ്മി-25, ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സി എസ് – 46, അക്ഷയ് പിള്ള- 51, അഖില്‍ വി മേനോന്‍ 66 എന്നിവരാണ് റാങ്ക് പട്ടികയില്‍ ഇടം നേടി മറ്റ് മലയാളികള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരീക്ഷ ഫലം എങ്ങനെ അറിയാം?

-യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in പ്രവേശിക്കുക
– ഹോം പേജില്‍ തന്നെ കാണാന്‍ സാധിക്കുന്ന , “UPSC Civil Services Result 2021 -Final Result” ക്ലിക്ക് ചെയ്യുക,
– തുടര്‍ന്ന് റാങ്ക് പട്ടികയില്‍ ഇടം നേടിയവരുടെ പിഡിഎഫ് ഫയല്‍ കാണാന്‍ സാധിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക