തിരുവനന്തപുരം: ബിജെപി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാ​ഗ്ദാനം ചെയ്തുവെന്ന് മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവും മുന്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്ന പിജെ കുര്യന്‍. 2024ല്‍ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആണ് ഉപരാഷ്ട്രപതി സ്ഥാനം വാ​ഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം ന്യൂനപക്ഷകാര്യ മന്ത്രി മുഖ്തര്‍ അബ്ബാസ് നഖ് വി രണ്ടു തവണ താനുമായി കൂടിക്കാഴ്ച നടത്തിയതായും പിജെ കുര്യന്‍ പറഞ്ഞു.

അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കുന്ന ”സത്യത്തിലേക്കുളള വഴികള്‍” എന്ന ബുക്കിനെകുറിച്ചുളള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി നടത്തിയ കൂടിക്കാഴ്ച്ച എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിനെ കുറിച്ച്‌ ഇപ്പോള്‍ താന്‍ സംസാരിക്കുന്നില്ല. പിന്നീട് അത് വെളിപ്പെടുത്തുമെന്നും പിജെ കുര്യന്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പിജെ കുര്യനെ സമവായ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ സമവായ സ്ഥാനാര്‍ത്ഥിയെക്കുള്ള സാധ്യത തളളി കോണ്‍ഗ്രസ് ഗോപാലകൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി എം വെങ്കയ്യ നായിഡുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുകയും നായിഡു 272 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഗാന്ധിയെ വെങ്കയ്യ നായിഡു പരാജയപ്പെടുത്തുകയും ചെയ്തു.

തിരുവല്ലയില്‍ വെച്ച്‌ എം വെങ്കയ്യ നായിഡു പിജെ കുര്യന്‍ രാജ്യത്തിന്റെ ഉന്നമനത്തിന് കുര്യനെ ആവശ്യമാണെന്ന് പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി പങ്കെടുത്ത പരിപാടിയായിരുന്നു അത്. നായിഡുവിന്റെ ആ പ്രസംഗം തനിക്കെതിരെ ചരടുവലിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നതിന് കാരണമായെന്നും പിജെ കുര്യന്‍ ആരോപിച്ചു.

തന്റെ രാജ്യസഭ സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന് നല്‍കുന്നത് കണ്ടു. “തങ്ങള്‍ ആവശ്യപ്പെട്ടില്ലെങ്കിലും സീറ്റ് നല്‍കി, സീറ്റ് വാഗ്ദാനം ചെയ്താല്‍ എങ്ങനെ വേണ്ടെന്ന് പറയാന്‍ കഴിയും,” എന്ന് ജോസ് കെ മാണി എന്നോട് ഫോണില്‍ പറഞ്ഞുവെന്നും പിജെ കുര്യന്‍ പറഞ്ഞു. ഞാന്‍ വര്‍ഷങ്ങളായി ഡല്‍ഹിയിലെ എ ഗ്രൂപ്പിന്റെ പ്രധാന സഹായിയായിരുന്നെങ്കിലും ഈ തീരുമാനത്തെക്കുറിച്ച്‌ ചാണ്ടി എന്നോട് ഒന്നും പറഞ്ഞില്ല. അതില്‍ വളരെ സങ്കടം തോന്നിയെന്നും പിജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക