അതിജീവനത്തിന്‍റെ കഥയുമായി ഭാവന വീണ്ടും മലയാളത്തില്‍. ഇത്തവണ മലയാള ഹ്രസ്വ ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. പ്രതിസന്ധികള്‍ക്കെതിരായ പോരാട്ടം എന്ന പേരില്‍ പുറത്തിറങ്ങുന്ന സ്ത്രീപക്ഷ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.

https://www.facebook.com/sn.rajeesh/videos/426259608955999/?app=fbl

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ദ സര്‍വൈവല്‍’ എന്നാണ് ചിത്രത്തിന്‍റെ പേര്. പോരാട്ടത്തിന്‍റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനത്തോടെയാണ് ഹ്രസ്വ ചിത്രത്തിന്‍റെ ടീസര്‍ അവസാനിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ എസ്.എന്‍.രജീഷ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. മൈക്രോ ചെക്ക് ആണ് നിര്‍മാതാക്കള്‍.

‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തില്‍ മുഴുനീള വേഷത്തിലെത്തുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്ന ചിത്രത്തില്‍ ഷറഫുദ്ദീനാണ് നായകന്‍. നവാ​ഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ കഥയും എഡിറ്റിങ്ങും ആദിലിന്‍റേതാണ്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ബോണ്‍ഹോമി എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറാണ് നിര്‍മാണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക