ഇടുക്കി: അഫ്ഗാനിലെ അതിമാരക മയക്കുമരുന്നായ ഒപിയം പോപ്പി ചെടികള്‍ മൂന്നാറില്‍ കൃഷി ചെയ്യുന്നതായി കണ്ടെത്തി. എക്സൈസ് സംഘം മൂന്നാറില്‍ നടത്തിയ പരിശോധനയിലാണ്, മാരക ലഹരിയായ ഒപിയം ചെടികള്‍ കണ്ടെത്തിയത്. ദേവികുളം ഗുണ്ടുമല എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയിലാണ് ചെടികള്‍ കണ്ടെടുത്തത്.

അഫ്ഗാനിസ്ഥാനില്‍ വ്യാപകമായി കണ്ടുവരുന്ന ലഹരിയാണ് ഒപിയം. മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒപിയം ചെടികള്‍ കണ്ടെടുത്തത്. 57 ചെടികളാണ് എസ്റ്റേറ്റില്‍ ഉണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഴുവന്‍ ചെടികളും ശേഖരിച്ച ശേഷം നശിപ്പിച്ചു. ആദ്യമായാണ്, ഇവിടെ നിന്നും ഒപിയം പോപ്പി ചെടികള്‍ കണ്ടെത്തുന്നത്. ചെടികള്‍ ആരെങ്കിലും നട്ടതാണോ, അതോ തനിയെ മുളച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍, എക്സൈസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക