നേരിട്ട് കടയില്‍ പോയി സാധനം വാങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ക്കോ സാഹചര്യമില്ലാത്തവര്‍ക്കോ ഉള‌ള എളുപ്പവഴിയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ്. പലപ്പോഴും വിലയില്‍ വലിയ കുറവുള‌ളതിനാല്‍ ധാരാളം ആളുകള്‍ ആമസോണ്‍, ഫ്ളിപ്‌കാര്‍ട്ട് അടക്കം ഓണ്‍ലൈന്‍ സൈറ്റുകളെ ഉപയോഗിക്കാറുമുണ്ട്.

എന്നാല്‍ ആമസോണില്‍ ഈയിടെ വില്‍ക്കാന്‍ വച്ച ബക്കറ്റുകളുടെ വിലകണ്ട് മിക്കവരും ഞെട്ടി. കണ്ടവര്‍ കണ്ടവരെല്ലാം മൂക്കത്ത് വിരല്‍വച്ചുപോകുന്ന വില. അതെ ആറ് ബക്കറ്റുകളടങ്ങിയ ഒരു സെറ്റിന് ഡിസ്‌കൗണ്ട് കഴിഞ്ഞ് വില 25000 രൂപയിലധികം. കൃത്യമായി പറഞ്ഞാല്‍ 25,999 രൂപ. ഡിസ്‌കൗണ്ടില്ലാതെ ഇത് 35,900 രൂപയാണ്. ഒരു ബക്കറ്റിന് 4000 രൂപയിലധികം. എത്രയായാലും ആറ് ബക്കറ്റിന് ഇത് അമിത വിലയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം ഇത് തിരഞ്ഞ് അന്തംവിട്ട ഉപഭോക്താവ് ചിത്രമെടുത്ത് ട്വി‌റ്ററില്‍ പോസ്‌റ്റ് ചെയ്‌തു. വൈകാതെ ചിത്രം വൈറലായി. ‘ആമസോണില്‍ ഇങ്ങനെ കണ്ടു. എന്ത് ചെയ്യണമെന്നറിയില്ല’ എന്നാണ് വിവേക് രാജു എന്നയാള്‍ ട്വിറ്ററിലൂടെ പറയുന്നത്. ബക്കറ്റ് വാങ്ങാന്‍ ഇഎം‌ഐയുമുണ്ട്. സംഭവം ആമസോണിന് അബദ്ധം പറ്റിയതാണെന്നാണ് വിവരം. പേജില്‍ നിന്നും ഇപ്പോള്‍ വിലവിവരം എടുത്തുമാറ്റിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക