ജയസൂര്യ, മഞ്ജുവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രം കഴിഞ്ഞ ദിവസം തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തി. മികച്ച വിജയം നേടി ചിത്രം ഇപ്പോള്‍ മുന്നേറുകയാണ്. ഇപ്പോള്‍ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു.

ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഗൗതമി നായര്‍, ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ എത്തുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട്. ക്യാപ്റ്റന്‍,വെള്ളം എന്നീ സിനിമകളായിരുന്നു ഇരുവരുടേയും കൂട്ടുകെട്ടില്‍ നേരത്തെ പുറത്തുവന്നത് സിനിമയുടെ നേരത്തെ പുറത്തുവന്ന പാട്ടുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക