കോഴിക്കോട്: ശനിയാഴ്ച രാവിലെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദമ്ബതികള്‍ക്ക് ജനിക്കുക ഭ്രാന്തുള്ള കുട്ടിയാണെന്ന് ഉസ്താദ്. ഉസ്താദിന്റെ വിചിത്ര വാദം ചോദ്യം ചെയ്ത് നിരവധി വിശ്വാസികള്‍ രംഗത്ത്. ഉസ്താദിന്റെ വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇസ്ലാം മതവിശ്വാസത്തെ വക്രീകരിച്ച്‌ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയ ഇദ്ദേഹത്തിന്റെ വീഡിയോയ്‌ക്കെതിരെ പ്രതികരിക്കുന്നത്.

പ്രാര്‍ത്ഥന സലാത്ത് വേദികള്‍ ഒരുക്കുന്ന ആറ്റക്കോയ തങ്ങള്‍ തട്ടിപ്പാണെന്നും മതത്തെ ചൂഷണം ചെയ്തു സമ്ബാദിക്കുക മാത്രമാണ് ഇയാളുടെ ലക്ഷ്യമെന്നും സമസ്ത ഇത് തിരിച്ചറിയണമെന്ന് പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ഹൈദര്‍ മധൂര്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഒരു ഇസ്‌ലാം മതപണ്ഡിതന്റേതായി പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ പറയുന്നത് വിചിത്ര കാര്യങ്ങളാണെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ പണ്ഡിതന്‍ പറയുന്നതിങ്ങനെ:

‘ഒരു ഭാര്യയും ഭര്‍ത്താവും വെള്ളിയാഴ്ച രാവിലെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതെങ്കില്‍, അതിലൂടെ ലഭിക്കുന്ന കുട്ടി ഖുര്‍ആന്‍ മനഃപാഠമാക്കുന്ന ആള്‍ ആയി മാറും. അതുപോലെ തന്നെ ശനിയാഴ്ച രാവിലെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതെങ്കില്‍, അതിലൂടെ ജനിക്കുന്ന കുട്ടിക്ക് ഭ്രാന്ത് ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇനി ഞായറാഴ്ച രാവിലെയാണ് ബന്ധപ്പെടുന്നതെങ്കില്‍, മറ്റുള്ളവരുടെ സമ്ബത്ത് തുടങ്ങിയ കാര്യങ്ങള്‍ മോഷ്ടിക്കപ്പെടുന്നയാളായി മാറും. ഇനി തിങ്കളാഴ്ച രാവിലെയാണ് ബന്ധപ്പെടുന്നതെങ്കില്‍, പരമ ദരിദ്രവാസിയും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്നവനുമായി മാറും.

ചൊവ്വാഴ്ചയാണ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതെങ്കില്‍, അതിലൂടെ ജനിക്കുന്ന കുട്ടി മാതാപിതാക്കളോട് കരുണയുള്ള, ഉപകാരപ്പെടുന്ന ആള്‍ ആയി മാറും. ഇനി ബുധനാഴ്ചയാണ് ബന്ധപ്പെടുന്നതെങ്കില്‍, ബുദ്ധിശക്തിയുള്ളതും നന്ദി ഉള്ളവനുമായി മാറും. വ്യാഴാഴ്ചയാണ് ബന്ധപ്പെടുന്നതെങ്കില്‍, ദീനില്‍ (മതവിശ്വാസത്തില്‍) ആത്മാര്‍ത്ഥതയുള്ള കുട്ടിയായി മാറും. ഇതൊക്കെ കിതാബില്‍ പറയുന്ന കാര്യങ്ങളാണ്. പെരുന്നാള്‍ രാവിലെയാണ് ബന്ധപ്പെടുന്നതെങ്കില്‍, 6 വിരലുള്ള കുട്ടിയായി മാറും. 6 വിരലുള്ള കുട്ടിയായി മാറുക എന്നാല്‍ ഭാഗ്യമുള്ള കുട്ടിയായി മാറും എന്നാണ് അര്‍ത്ഥമാക്കുന്നത്.

ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്ബോള്‍ സംസാരിക്കുന്നത് ഒഴിവാക്കുക. അല്ലെങ്കില്‍ ജനിക്കുന്ന കുട്ടി സംസാരശേഷിയില്ലാത്തവനാകും. ഇരുട്ടില്‍ ആണ് ബന്ധപ്പെടുന്നത് എങ്കില്‍ കുട്ടി ‘ശിഹര്‍’ ( ദുര്‍മന്ത്രവാദം,മരണം ) ചെയ്യുന്ന ആള്‍ ആയി മാറും . ഇനി വെളിച്ചത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ നല്ല അഴകുള്ള കുട്ടി ലഭിക്കും. ഇതൊക്കെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പണ്ഡിതന്മാര്‍ വെറുതെ കിതാബുകളില്‍ എഴുതി വെക്കില്ലല്ലോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക