റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഇളയ മകള്‍ തന്റെ കാമുകനെ കാണാന്‍ രണ്ട് വര്‍ഷത്തിനിടെ മ്യൂണിക്കിലേക്ക് പറന്നത് അമ്ബതിലധികം തവണയാണ്. നര്‍ത്തകിയും ജനിറ്റിക്‌സ് ഗവേഷകയുമായ കാതറീന റ്റിക്കാനോവ പ്രണയിക്കുന്നത് മ്യൂണിക്കിലെ ബാലേ നര്‍ത്തകനായ ഇഗോര്‍ സെലന്‍സ്‌കിയെയാണ്. ഇഗോര്‍ സെലന്‍സ്‌കിയില്‍ കാതറീനയ്ക്ക് ഒരു കുഞ്ഞുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാമുകനെ കാണാനായി കാതറീന കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 50-ല്‍ അധികം തവണ റഷ്യയില്‍ നിന്ന് മ്യൂണിക്കിലേക്ക് വിമാനം കയറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ ചാര്‍ട്ടഡ് ഫ്‌ളൈറ്റുകളില്‍ പുതിന്റെ അംഗരക്ഷകരുടെ സുരക്ഷാ അകമ്ബടിയോടെയായിരുന്നു ഈ യാത്രകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുടിന്റെ സുഹൃത്ത് നിക്കോളായ് ഷമലോവിന്റെ ഇളയ മകനായ കിറില്‍ ഷമലോവിനേയാണ് കാതറീന ആദ്യം വിവാഹം കഴിച്ചത്. പുടിനുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്നയാളും റഷ്യന്‍ ബാങ്കിന്റെ സഹ ഉടമയുമായിരുന്നു ഷമലോവ്. 2013ല്‍ ഇഗോറ റിസോര്‍ട്ടില്‍ വെച്ച്‌ രഹസ്യമായിട്ടായിരുന്നു ഇരുവരുടേയും വിവാഹം. ആര്‍ഭാടപൂര്‍വം നടന്ന ഈ വിവാഹത്തില്‍ വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിലാണ് ദമ്ബതിമാര്‍ എത്തിയത്. എന്നാല്‍ 2018ല്‍ ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു.

52-കാരനായ ഇഗോര്‍ സെലന്‍സ്‌കി റഷ്യന്‍ വംശജനാണ്. ഇദ്ദേഹം യാന സെറെബ്രിയക്കോവ എന്നൊരു ബാലേ നര്‍ത്തകിയെ നേരത്തെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ ബന്ധം വേര്‍പ്പെടുത്തി. 2013ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന അഞ്ചാമത് ലോക ചാമ്ബ്യന്‍ഷിപ്പില്‍ ഇഗോറിനൊപ്പം കാതറീനയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയതിരുന്നു.

കാതറിനയെ കൂടാതെ മരിയ വെറോന്റ്സോവ എന്നൊരു മൂത്ത മകളും പുടിനുണ്ട്. പുട്ടിന്റെ മുന്‍ഭാര്യയായ ല്യുഡമിലയില്‍ പിറന്ന മക്കളാണു കാറ്ററീനയും മറിയയും. 36കാരിയായ മരിയ സെന്റ് സെന്റ് പീറ്റേഴ്സ്ബര്‍ഗ് സര്‍വകലാശാലയിലെ ബയോളജി പഠനത്തിനു ശേഷം മോസ്കോ സ്റ്റേറ്റ് സര്‍വകലാശാലയില്‍ മെഡിസിന്‍ പഠിച്ചു.

നിലവില്‍ റഷ്യയിലെ പ്രമുഖ എന്‍ഡോക്രൈനോളജി സ്പെഷലിസ്റ്റും ഗവേഷകയുമാണു മരിയ. കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പിനെപ്പറ്റി അവര്‍ ഒരു ഗ്രന്ഥവും എഴുതിയിട്ടുണ്ട്. ഇതിനെല്ലാമപ്പുറം ശക്തയായ ഒരു ബിസിനസുകാരി കൂടിയാണ്. റഷ്യയില്‍ ബൃഹത്തായ ഒരു മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കാന്‍ മരിയ ശ്രമിക്കുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഡച്ച്‌ ബിസിനസുകാരനും റഷ്യന്‍ ഊര്‍ജകമ്ബനികളിലെ വമ്ബനുമായ ഗാസ്പ്രോമില്‍ പങ്കാളിയായ ജോറിത് ജൂസ്റ്റ് ഫാസനാണ് മറിയയുടെ ഭര്‍ത്താവ്.

യുക്രെയ്ന്‍ യുദ്ധത്തിനിടെ റഷ്യയ്ക്ക് വലിയ കളങ്കമായി മാറിയ സംഭവമാണ് ബുച്ച കൂട്ടക്കൊല. ബുച്ചയില്‍ റഷ്യ വന്‍ കൂട്ടക്കൊല നടത്തിയെന്ന് യുക്രെയ്ന്‍ ആരോപിച്ചിരുന്നു. ഇതെത്തുടര്‍ന്ന് കാതറിനയും മരിയയും യുഎസിന്റെ ഉപരോധം നേരിട്ടിരുന്നു. പുട്ടിന്റെ പുത്രിമാര്‍ റഷ്യന്‍ ഭരണകൂടത്തെ പരോക്ഷമായി സഹായിക്കുന്നെന്നും പുട്ടിന്‍ ഇവര്‍ക്കായി സ്വത്തുകള്‍ നല്‍കിയിരിക്കാം എന്ന സംശയവുമാണ് ഉപരോധത്തിലേക്കു നയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക