Sugar Alternative for Tea: ജീവിതശൈലി മാറുന്നതിനനുസരിച്ച്‌ ആളുകള്‍ക്ക് അമിതവണ്ണം (Obesity), ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (High Blood Pressure), പ്രമേഹം (Diabetes) തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ആരോഗ്യവിദഗ്ധരും പഞ്ചസാര കുറച്ച്‌ കഴിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്.

ഇന്ത്യയിലെ ഭൂരിഭാഗം ആളുകളുടേയും ശീലമാണ് രാവിലെ ആദ്യം ഒരു ചായ കുടിക്കുക എന്നത്. ശരിക്കും പറഞ്ഞാല്‍ ഒരു ചായ കുടിക്കാതെ ദിനം ആരംഭിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റില്ല. ചായയില്‍ പഞ്ചസാര ചേര്‍ത്താണ് കുടിക്കുന്നത്. പഞ്ചസാര ചേര്‍ത്ത ചായ കുടിക്കുന്നത് പ്രമേഹ രോഗികകള്‍ക്ക് പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിങ്ങള്‍ ഭക്ഷണം നിയന്തിക്കുന്നുണ്ടെങ്കിലും ചായയിലെ മധുരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇക്കാര്യങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ ആരോഗ്യത്തിന് ഗുണകരമാണ്. അത് എന്തൊക്കെയാണെന്ന് നമുക്കറിയാം…

തേന്‍ ഉപയോഗിക്കുക (use honey)

രാവിലത്തെ ചായ ആരോഗ്യകരവും രുചികരവുമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കാം. ചായയില്‍ തേന്‍ ചേര്‍ക്കുമ്ബോള്‍ ഓര്‍മ്മിക്കേണ്ട കാര്യം ചായ തിളപ്പിക്കുമ്ബോള്‍ ഒപ്പം തേന്‍ കൂടി തിളപ്പിക്കരുത്. ആദ്യം ചായ മധുരമില്ലാതെ ഉണ്ടാക്കുക. ശേഷം ആവശ്യാനുസരണം തേന്‍ ചേര്‍ക്കുക.

ശര്‍ക്കര ഉപയോഗിക്കുക (use jaggery)

പെട്ടെന്ന് തടി കുറക്കണമെങ്കില്‍ ചായയില്‍ പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ചേര്‍ക്കാം. ശര്‍ക്കരയില്‍ കൂടുതല്‍ അളവില്‍ ആന്റിഓക്‌സിഡന്റുകള്‍ (Antioxidant) കാണപ്പെടുന്നുവെന്നാണ് പറയുന്നത്. അത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും. ശര്‍ക്കര ചേര്‍ത്ത ചായ ഉണ്ടാക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത് ശര്‍ക്കര അധികം ചേര്‍ക്കരുത്. മാത്രമല്ല ചായ തിളച്ച ശേഷം മാത്രം ശര്‍ക്കര ചേര്‍ക്കുക. അല്ലെങ്കില്‍ ചായ പിരിന്നുപോകും. ശര്‍ക്കര ചേര്‍ത്ത ശേഷം ചായ നന്നായി ഇളക്കുക.

ഡേറ്റ് സിറപ്പ് ഉപയോഗിക്കുക (Use date syrup)

ഈന്തപ്പഴത്തിന്റെ സിറപ്പ് വളരെ നല്ലതാണ്. ഈന്തപ്പഴത്തിന്റെ സിറപ്പ് നല്ല മധുരമുള്ളതും കട്ടിയുള്ളതുമാണ്. അത്തരമൊരു സാഹചര്യത്തില്‍ ചായയില്‍ ഈ സിറപ്പ് ഉപയോഗിക്കുമ്ബോള്‍ അതിന്റെ അളവ് ഒന്ന് ശ്രദ്ധിക്കുക. ഇനി നിങ്ങള്‍ കട്ടന്‍ ചായ കുടിക്കുന്നുണ്ടെങ്കില്‍ ഈന്തപ്പഴം സിറപ്പ് ചേര്‍ത്ത് കുടിക്കുക. ഇത് രുചിക്കും ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക