കരാട് (മഹാരാഷ്‌ട്ര): ഇലക്‌ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ കരാടിലാണ് സംഭവം. മഹോപ്രെ സ്വദേശി ശിവാനി അനില്‍ പട്ടീല്‍ (23) ആണ് മരിച്ചത്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ – ശിവാനി ഇലക്‌ട്രിക് ബൈക്ക് ആണ് ഉപയോഗിക്കുന്നത്. വെള്ളിയാഴ്‌ച പുറത്ത് പോകാനായി ബൈക്ക് പരിശോധിച്ചപ്പോള്‍ ചാര്‍ജ് കുറവാണെന്ന് മനസിലായി. തുടര്‍ന്ന് ബൈക്കിന്‍റെ ബാറ്ററി ഊരി വീടിനകത്ത് ചാര്‍ജ് ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെ ശിവാനിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ശിവാനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കരാട് റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക