ബം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചോരകൊണ്ട് കത്തെഴുതി സിവില്‍ സര്‍വീസ് ഉദ്യോ​ഗാര്‍ത്ഥി. സര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകള്‍ സ്വതന്ത്രവും നീതിപൂര്‍വവുമാണെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. ബെല​ഗാവി ജില്ലയില്‍ അത്താനി താലൂക്കിലെ അടഹലട്ടി സ്വദേശിയായ ശ്രീ ശെെല മിത്തരാ​ഗിയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. കര്‍ണാടകത്തിലെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ നിയമനത്തില്‍ അഴിമതി നടന്നതിന്റെ പശ്ചാത്തലത്തിലാണ് യുവാവിന്റെ കത്ത്.

പിഎസ്‌ഐ നിയമന അഴിമതി ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്നും കര്‍ഷക കുടുംബത്തിലെ അം​ഗമായ മിത്തരാ​ഗി കത്തില്‍ പറയുന്നു. 2021 ലെ സിവില്‍ സര്‍വീസ് പരീക്ഷകള്‍ എഴുതിയയാളാണ് താന്‍. പിഎസ്‌ഐ അഴിമതിയെത്തുടര്‍ന്ന് മെറിറ്റുള്ളവനല്ല പണമുള്ളവര്‍ക്ക് മാത്രമെ സര്‍ക്കാര്‍ ജോലി ലഭിക്കൂ എന്ന് തനിക്ക് തോന്നിയതായും മിത്തരാ​ഗി കത്തില്‍ കുറിച്ചു. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പരീക്ഷ സത്യസന്ധമായെഴുതിയവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും, കുറ്റവാളികളെ ശിക്ഷിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിഎസ്‌ഐ പരീക്ഷകള്‍ റദ്ദാക്കുന്നത് ആത്മവിശ്വാസം നശിപ്പിക്കുമെന്നും തനിക്ക് സിവില്‍ സര്‍വീസ് പരീക്ഷക്കായി തയ്യാറെടുക്കാനുള്ള ആത്മവിശ്വാസം നശിച്ചുവെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ നിയമനത്തില്‍ ജോലി ഉറപ്പാക്കാന്‍ ഉദ്യോ​ഗസ്ഥര്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ടതാണ് പിഎസ്‌ഐ നിയമന അഴിമതി. ഇതുമായി ബന്ധപ്പെട്ട് കല്‍ബുര്‍​ഗിയിലെ ബിഎസ്സി ബിരുദധാരിക്ക് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിക്കൊടുക്കാന്‍ പിതാവ് അമ്ബത് ലക്ഷം രൂപ നല്‍കിയതായും കണ്ടെത്തിയിരുന്നു. മുപ്പത് ഉദ്യോ​ഗാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല്‍പ്പത്തിയഞ്ചു പേരെയാണ് അഴിമതിയില്‍ ഇതുവരെ പേര് ചേര്‍ക്കപ്പെട്ടിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക