കൊച്ചി: ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. കള്ള് ഷാപ്പിന് പിന്നിലെ ഭൂഗര്‍ഭടാങ്കില്‍ സംഭരിച്ച നിലയില്‍ 2000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ആലുവ മംഗലപുഴ പാലത്തിന്റെ സമീപമുള്ള സുനി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കള്ള്ഷാപ്പ്. ഷാപ്പിന്റെ ഉള്ളില്‍ മണ്ണെടുത്ത് ടാങ്കിറക്കിയാണ് സ്പിരിറ്റ് സംഭരിച്ചിരുന്നത്.

തിരുവനന്തപുരത്തെ സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്‌ എന്‍ഫോഴസ്‌മെന്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. സിഐ ടി. അനില്‍കുമാര്‍, സി.ഐ സദയകുമാര്‍, സി.ഐ കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ലൈസന്‍സുളള മദ്യഷാപ്പില്‍ നിന്നാണ് സ്പിരിറ്റ് പിടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മദ്യത്തില്‍ ചേര്‍ക്കാനാണ് ഈ സ്പിരിറ്റ് സൂക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം. കള്ള് ഷാപ്പിലെ ഒരു മുറിയില്‍ തറ കുത്തിപ്പൊളിച്ച്‌ അറ ഉണ്ടാക്കി അതില്‍ വലിയ ടാങ്ക് ഇറക്കിവെച്ചാണ് സ്പരിറ്റ് സൂക്ഷിച്ചിരുന്നത്. ഈ മുറിയിലേക്ക് വാതില്‍ ഇല്ലായിരുന്നു. വാതില്‍ ഇല്ലാത്ത ഈ മുറിയില്‍ രഹസ്യ അറയ്‌ക്ക് മുകളില്‍ അക്രിസാധനങ്ങള്‍ ഇട്ട് മൂടിയനിലയിലായിരുന്നു.

മുറിയിലെ ഭിത്തി പൊളിച്ചാണ് എക്‌സൈസ് ഉദ്യേഗസ്ഥര്‍ അകത്ത് കടന്നത്. ടാങ്കില്‍ ശേഖരിച്ചിരിക്കുന്ന സ്പിരിറ്റ് ആവശ്യത്തിന് പൈപ്പ് വഴി പുറത്തെടുക്കുകയായിരുന്നു ചെയ്തിരുന്നത്. ടാങ്കിന്റെ പഴക്കം കണ്ടിട്ട് വളരെ നാളായി ഇവര്‍ ഉപയോഗിച്ചുവെന്ന് മനസിലാക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക