12th Man Review: ദൃശ്യം 2 എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ – ജീത്തു ജോസഫ് ഒന്നിക്കുമ്ബോള്‍ ഉണ്ടായിരുന്ന പ്രതീക്ഷകള്‍ക്ക് ഒത്തുപോകുന്ന നല്ല ഉഗ്രന്‍ സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് 12ത് മാന്‍. ഒരു സങ്കീര്‍ണമായ സാഹചര്യം ഓരോ ചരടും അഴിച്ച്‌ അഴിച്ച്‌ പ്രേക്ഷകനും അതിനൊപ്പം സഞ്ചരിപ്പിക്കാനുള്ള ജീത്തു ജോസഫ് മികവ് ഇത്തവണയും 12ത് മാനിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു.

11 കൂട്ടുകാര്‍ ഒരുമിച്ച്‌ ഒരു റിസോര്‍ട്ടില്‍ പാര്‍ട്ടി ആഘോഷിക്കാന്‍ എത്തുന്നു. അപ്രതീക്ഷിതമായി അവര്‍ക്കിടയിലേക്ക് ഒരു 12ത് മാന്‍ എത്തുന്നു. റിസോര്‍ട്ടില്‍ ആ രാത്രി സംഭവിക്കുന്ന കൊലപാതകം. കൊല്ലപ്പെട്ടത് ആര്? കൊന്നത് ആര് ? പ്രേക്ഷകനെ സസ്പെന്‍സ് തന്ന് ഞെട്ടിക്കാന്‍ വീണ്ടും മടി കാണിക്കാതെ ഗംഭീരമായ തിരക്കഥയിലൂടെ പ്രേക്ഷകനെ ചിന്തിപ്പിച്ച്‌ ഒടുവില്‍ ഭംഗിയായി അത് അവസാനിപ്പിക്കുന്നുണ്ട്. കൃഷ്ണ കുമാറിന്റെ തിരക്കഥയുടെ കെട്ടുറപ്പ് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിവൈഎസ്പി ചന്ദ്രശേഖര്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രേക്ഷകനും ചന്ദ്രശേഖറും ഒരുപോലെ ചിന്തിച്ചും ചിന്തിപ്പിച്ചും മുന്നോട്ട് പോകുന്ന കഥയില്‍ 12ത് മാന്‍ പ്രേക്ഷകനാണ്. 11 കൂട്ടുകര്‍ക്കിടയിലെ കഥയിലേക്ക് പന്ത്രണ്ടാമനായി ചന്ദ്രശേഖര്‍ മാത്രമല്ല.. അത് കാണുന്ന ഓരോ പ്രേക്ഷകനുമായി മാറ്റുകയാണ് സംവിധായകന്‍. കേസ് അന്വേഷണം പല വഴികളിലൂടെ സഞ്ചരിക്കുമ്ബോള്‍ പോലും അതെല്ലാം കണക്‌ട് ചെയ്ത് എടുക്കുന്ന രീതിയും എടുത്ത് പറയേണ്ടതാണ്.

സിനിമയിലെ സെറ്റിങ്ങും കേസ് അന്വേഷണവും മലയാള സിനിമയില്‍ പുതിയ പരീക്ഷണമാണ്. കണ്ട് മടുത്ത പല ഫോര്‍മുലകളില്‍ നിന്ന് വ്യത്യസ്തമായി ഒരു പുതിയ പരീക്ഷണം വേണ്ട മികവാര്‍ന്ന രീതിയില്‍ വന്നിട്ടുണ്ട്. എടുത്ത് സൂചിപ്പിക്കേണ്ടത് ചിത്രത്തിലെ എഡിറ്റിങ്ങാണ്. ഒരു സീനില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ഇന്റര്‍ക്കട്ടില്‍ എത്ര കൃത്യമാണ് സംവിധായകന്റെയും എഡിറ്ററിന്റെയും പ്രീ – ഡിസ്കഷന്‍ എന്ന് വിളിച്ച്‌ പറയുന്നതാണ്. ചിത്രത്തില്‍ ലാഗ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ആദ്യ പകുതിയില്‍ ഇത്രയും വലിച്ച്‌ നീട്ടണ്ട എന്ന് തോന്നാമെങ്കിലും അതെല്ലാം കഥയ്ക്ക് ആവശ്യമുള്ളതാണെന്ന് രണ്ടാം പകുതിയില്‍ മനസ്സിലാക്കാന്‍ പറ്റും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക