തിരുവനന്തപുരം: തമ്ബാനൂരില്‍ ട്രെയിന്‍ ഷണ്ടിംഗിനിടെ ഉണ്ടായ അപകടത്തില്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറുടെ ഒരു കാല്‍ നഷ്ടമായി. സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ ശ്യാം ശങ്കറിന്‍റെ ( 56) ഒരു കാല്‍ ആണ് നഷ്ടമായത്.

ശ്യാം ശങ്കര്‍ ഉള്‍പ്പടെ രണ്ടു പേര്‍ ട്രെയിനിന് ഇടയില്‍പ്പെടുകയായിരുന്നു. ഒരാള്‍ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്യാം ശങ്കറിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍ ഒരു കാല്‍ പൂര്‍ണമായും അറ്റ നിലയിലായിരുന്നു. അമൃത എക്സ്പ്രസ് ഷണ്ടിംഗിനിടെയായിരുന്നു അപകടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക