നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാന്‍ പരമാവധി നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്. എന്നാല്‍, ഇപ്പോള്‍ അവസ്ഥകള്‍ മാറിമറിയുകയാണ്. സ്ത്രീകളിലും പുരുഷന്മാരിലേതിന് സമാനമായി ഹൃദ്രോഗ സാധ്യതകള്‍ നിര്‍ണയിക്കപ്പെടുന്നു. ജീവിതരീതികളില്‍ വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.

മോശം ഭക്ഷണരീതി (ജങ്ക് ഫുഡിന്റെ അമിതോപയോഗം) അമിതവണ്ണം, ശരീരത്തില്‍ കൊഴുപ്പടിയുന്ന അവസ്ഥ, അതുമൂലമുണ്ടാകുന്ന കൊളസ്‌ട്രോള്‍, പ്രമേഹം, പുകവലി എന്നിവയാണ് സ്ത്രീകളില്‍ ഹൃദയത്തെ പ്രതികൂലമായി ബാധിക്കാനിടയാക്കുന്ന പ്രധാന കാരണങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പതിവായി കാണുന്ന ഹൃദയാഘാത ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളില്‍ മറ്റു ചില ബുദ്ധിമുട്ടുകള്‍ കൂടി ഹൃദയാഘാതത്തിന്റെ സമയത്ത് കാണാറുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നെഞ്ചുവേദന, ശ്വാസതടസ്സം, വിയര്‍പ്പ്, ഓക്കാനം, ശരീര വേദന, തലകറക്കം എന്നിവയാണ് ഹൃദയാഘാതത്തിന്റെ പൊതുവെയുള്ള ലക്ഷണങ്ങള്‍. ആര്‍ത്തവവിരാമ സമയത്ത് ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറവായതിനാല്‍, ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകള്‍ക്ക് ഹൃദ്രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

ഹൃദയാഘാതമുണ്ടാകുന്ന ഭൂരിഭാഗം ആളുകളിലും (പുരുഷന്മാരിലും സ്ത്രീകളിലും) നെഞ്ചുവേദന പതിവാണ്. എന്നാല്‍, ഇത്തരം ലക്ഷണങ്ങളല്ലാതെ ശ്വാസതടസ്സം, ഛര്‍ദ്ദി അല്ലെങ്കില്‍ ഓക്കാനം, നെഞ്ചിന്റെ മധ്യഭാഗത്തല്ലാതെ ഇടതുഭാഗത്തോ കൈകളിലോ വേദനയും വിയര്‍പ്പും അനുഭവപ്പെടുക തുടങ്ങിയവയാണ് പതിവില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങളെന്ന് മുംബൈയിലെ സര്‍ എച്ച്‌എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച്‌ സെന്ററിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. ബിപീന്‍ചന്ദ്ര ഭാംരെ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക