ശരീരത്തിലെ അധിക കൊഴുപ്പ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് യോഗകള്‍. കൃത്യമായ സമയം കണ്ടെത്തിയും മനസിനെ പാകപ്പെടുത്തിയും ചെയ്യേണ്ട മാര്‍ഗമാണിത്. പെട്ടന്ന് ശരീരഭാരം കുറയാനുള്ള പല മാര്‍ഗങ്ങളും ഇന്ന് വിപണിയില്‍ ഉണ്ടെങ്കിലും അത്തരം രീതികള്‍ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ശരീരത്തില്‍ ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുന്ന യോഗാ രീതികള്‍ ദിനം പ്രതി പരിശീലിക്കുന്നത് ശരീരത്തിനും മനസിനും ഒരുപോലെ ഗുണം ചെയ്യുന്നു.

ആദ്യ ദിവസങ്ങളില്‍ വളരെ അധികം ബുദ്ധിമുട്ടായിരിക്കുമെങ്കിലും എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ശരീരത്തില്‍ അതിന്റെ സ്വാധീനം നല്ല രീതിയില്‍ അനുഭവിക്കാന്‍ കഴിയുകയും ചെയ്യുന്നു. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറച്ച്‌ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് യോഗ പൊസിഷനുകള്‍ ഇതാ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ധനുരാസന

കുറച്ച്‌ ബുദ്ധിമുട്ടുള്ള യോഗാസനമാണ് ധനുരാസന. എന്നാല്‍വയറിന്റെ ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായ യോഗാസനമായി കണക്കാക്കപ്പെടുന്നതും ധനുരാസനയാണ്. പേരില്‍ സൂചിപ്പിക്കുന്നതു പോലെ നിങ്ങളുടെ കൈകളും കാലുകളും വില്ലിന്റെയോ ധനുഷിന്റെയോ രൂപത്തില്‍ നീട്ടി നിങ്ങളുടെ ശരീരത്തെ സന്തുലിതമാക്കുകയാണ് ചെയ്യേണ്ടത്.

നൗകാസന

പേരിലെ നൗക പോലെ ശരീരത്തിനെ ബോട്ടിന്റെ ആകൃതിയില്‍ രൂപപ്പെടുത്തിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും സഹായിക്കുന്നു.

ഭുജംഗാസന

ഭുജംഗാസന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഉദരഭാഗത്തെയാണ്. കൈപ്പത്തികള്‍ നിലത്ത് അമര്‍ത്തിവെച്ച്‌ കമിഴ്ന്നു കിടക്കുക. കാലുകള്‍ ചേര്‍ത്തിവെച്ച്‌ കാല്‍വിരലുകള്‍ പുറത്തേക്ക് തള്ളി വയ്ക്കുക. കൈകള്‍ തോളിന്റെ ഇരുവശങ്ങളിലായി കമഴ്ത്തി പതിച്ചു വയ്ക്കുക. ശ്വാസം വലിച്ചു കൊണ്ട് പൊക്കിള്‍ വരെ ഉയര്‍ത്തി തല ഉയര്‍ത്തി മുകളിലേക്ക് നോക്കുക. കുറച്ചുനേരം അങ്ങനെ അതേ രീതിയില്‍ നിന്ന് ശ്വാസം വിട്ടുകൊണ്ട് പഴയ സ്ഥിതിയിലേക്ക് വരിക.

ഉസ്ട്രാസന

മറ്റു യോഗാ ക്രമങ്ങള്‍ വയറിലെ കൊഴുപ്പ് കുറക്കാനും നട്ടെല്ലിനെ ശക്തിപ്പെടുത്താനുമുള്ളതാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായതാണ് ഒട്ടക പോസ് എന്നറിയപ്പെടുന്ന ഉസ്ട്രാസന. കൈകാലുകള്‍ പിന്നിലേക്ക് വെച്ച്‌ ശരീരം വളഞ്ഞ രീതിയിലാക്കുന്ന രീതിയായതു കൊണ്ടാണ് ഒട്ടക പോസ് എന്നറിയപ്പെടുന്നത്. മൈഗ്രേന്‍, ദഹനം, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തുക തുടങ്ങിയ ആരോഗ്യഗുണങ്ങള്‍ ഇതില്‍ നിന്നും ലഭിക്കുന്നു.

കുംഭകാസന

നിലത്തു തൊടാതെ ശരീരം മുഴുവന്‍ കൈത്തണ്ടയിലും കാല്‍വിരലിലും ക്രമീകരിക്കണം. ശരീരം മുഴുവന്‍ നിലത്തേക്കാള്‍ ഉയരത്തിലായിരിക്കണം. വയറിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതില്‍ ഈ പോസ് വളരെ അധികം ഗുണം ചെയ്യുന്നു. ഇത് അമിതവണ്ണം കുറച്ച്‌ കുടവയര്‍ ആലില വയറാക്കുന്നു.

ഏക പാദ അധോ മുഖ സ്വനാസന

താഴേയ്ക്ക് അഭിമുഖീകരിക്കുന്ന രീതിയിലുള്ള ഈ പോസ് വയറിലെ കൊഴുപ്പ് കുറക്കാന്‍ മാത്രമല്ല ശരീരത്തിലെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും ഫലപ്രദമാണ്. ഇത് ചെയ്യാന്‍ വളരെ എളുപ്പമാണ്. താഴേക്ക് അഭിമുഖീകരിക്കുന്ന രീതിയില്‍ ശരീരം കൈത്തണ്ടയില്‍ കേന്ദ്രീകരിച്ച്‌ കാലുകളിലൊന്ന് സാവധാനം ഉയര്‍ത്തുകയും ചെയ്യുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക