പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടുകളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന കാലമാണ്. വ്യത്യസ്തമായ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും എങ്ങനേയും വൈറലാകണമെന്ന ചിന്തയിലാണ് യുവാക്കളില്‍ ഒരു വിഭാഗം. ഇതുവരെ ആരും ചെയ്യാത്ത പരീക്ഷണങ്ങളും അപകടകരമായതുമായ പല ഫോട്ടോഷൂട്ടുകളും ഇതിനകം വന്നു കഴിഞ്ഞു. മാത്രമല്ല, അത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളില്‍ സംഭവിക്കുന്ന അപകട മരണങ്ങളും ഇപ്പോള്‍ പതിവ് വാര്‍ത്തയാണ്.

ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. വിവാഹശേഷം വധുവും വരുനും തീകൊളുത്തി ഓടുന്നതാണ് വീഡിയോ. സ്റ്റണ്ട്മാനായ ഗേബ് ജസോപ്പും വധു ആംബിര്‍ ബാംബിയര്‍ മിഷേലുമാണ് വീഡിയോയിലുള്ളത്. സ്വന്തം വിവാഹത്തിന് പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഗേബിനെ ഈ ഐഡിയയിലേക്ക് എത്തിച്ചതത്രേ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിവാഹം കഴിഞ്ഞ ഉടന്‍ വരനും വധുവും ചേര്‍ന്ന് നിന്നു. തുടര്‍ന്ന് പിന്നില്‍ നിന്നും ഒരാളെത്തി തീകൊളുത്തുകയായിരുന്നു. ഇതിനു ശേഷം ഇരുവരും കൈകള്‍ ചേര്‍ത്ത് പിടിച്ച്‌ അതിഥികളെ അഭിവാദ്യം ചെയ്ത് പതുക്കെ ഓടുന്നതും കാണാം. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ് ഈ സ്റ്റണ്ട് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യസമയത്ത് തീ അണക്കുന്നതും കാണാം.

തീയുമായി ഓടുന്ന നവദമ്ബതികളെ ആര്‍പ്പുവിളികളോടെയാണ് അതിഥികള്‍ സ്വീകരിച്ചത്. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചിലര്‍ ദമ്ബതികളെ അഭിനന്ദിക്കുമ്ബോള്‍ ഇത്തരം അപകടകരമായ പ്രകടനങ്ങള്‍ നടത്തുന്നത് ഗുണകരമല്ലെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക