മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ്മ. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും തന്റെ യോഗാ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിവിധ യോഗാമുറകള്‍ അഭ്യാസിക്കുന്നതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. സദ്ഗുരുവിന്റെ ശബ്ദത്തോടു കൂടിയുള്ള വീഡിയോയില്‍ വളരെ കടുപ്പമേറിയ യോഗാഭ്യാസ മുറകള്‍ പോലും പരിശീലനത്തിലൂടെ അനായാസമായി ചെയ്യുന്ന സംയുക്തയെ കാണാം. സൂര്യ നമസ്‌കാരം, ചക്രാസനം, ശീര്‍ഷാസനം, ട്രീ പോസ്(വൃക്ഷാസനം) എന്നിവയുടെ വ്യത്യസ്ത യോഗാമുറകള്‍ കാണാം. മൂക്കിലൂടെയുള്ള മ്യൂക്കസും പൊടിയും നീക്കം ചെയ്യുന്ന ഷഡ്ക്രിയയും സംയുക്ത ചെയ്യുന്നുണ്ട്.

മുഖത്തെ പേശികളുടെ പിരിമുറുക്കം ഒഴിവാക്കുക, തലച്ചോറിനെ ശാന്തമാക്കുക, ഉത്കണ്ഠ, ദേഷ്യം, വിഷാദം എന്നിവ ലഘൂകരിക്കുക, മൂക്കിലെ വിവിധ നാഡികളെ ഉത്തേജിപ്പിക്കുക തുടങ്ങിയ ഗുണങ്ങളും ഷഡ് ക്രിയ പരിശീലിക്കുന്നതിലൂടെ ലഭിക്കും. മൈസൂരിലെ അഷ്ടാംഗ യോഗശാലയിലാണ് താരം യോഗാമുറകള്‍ പരിശീലിച്ചത്. ഏഴു വര്‍ഷം മന്‍പ് അവിടെവച്ചു സംയുക്ത യോഗ ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. അടുത്ത കാലത്ത് വിന്യാസ യോഗ പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. മൈസൂര്‍ ഹെല്‍ത്ത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് ലെവല്‍ സര്‍ട്ടിഫിക്കറ്റായിരുന്നു സംയുക്തയ്ക്ക് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക