തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാര്‍ രാജ് ഭവനിലെത്തി. കറുത്ത നിറത്തിലുള്ള ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനമാണ് ​ഗവര്‍ണര്‍ക്ക് ഉപയോ​ഗിക്കാനായി എത്തിയത്. കാര്‍ ഗവര്‍ണര്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

ഗവര്‍ണര്‍ക്കു പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്കു മുന്‍പ് അനുമതി നല്‍കിയിരുന്നു. 85.11 ലക്ഷം രൂപയാണ് വാഹനം വാങ്ങാനായി ചെലവാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്. മുന്‍ ഗവര്‍ണറുടെ കാലത്താണു പുതിയ വാഹനത്തിനായി രാജ്ഭവന്‍ സര്‍ക്കാരിനു കത്തു നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗവര്‍ണര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള ബെന്‍സ് കാറിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മൂന്ന് ഗവര്‍ണര്‍മാര്‍ വാഹനം ഉപയോഗിച്ചു. കേന്ദ്ര നിര്‍ദേശം അനുസരിച്ച്‌ അഞ്ച് വര്‍ഷം കഴിയുമ്ബോഴോ ഒരു ലക്ഷം കിലോമീറ്റര്‍ കഴിയുമ്ബോഴോ വാഹനം മാറ്റണം. പി സദാശിവം ഗവര്‍ണറായിരിക്കുമ്ബോള്‍ തന്നെ കാര്‍ ഒരു ലക്ഷം കിലോമീറ്റര്‍ പിന്നിട്ടു. ഇക്കാര്യം പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ പുതിയ വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക