ഇന്ന് അന്താരാഷ്‌ട്ര യോഗദിനമാണ്. ശരീരത്തിനും മനസിനും ഒരുപോലെ ഉണര്‍വേകി ജീവിതത്തിന് പുതിയൊരു പ്രകാശമാനം തീര്‍ക്കാന്‍ യോഗ നമ്മെ വളരെയധികം സഹായിക്കും. ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും യോഗ ഏറെ പ്രയോജനപ്രദമാണ്. ദിവസേനെ യോഗ പരിശീലിക്കുന്ന ഒരാളുടെ ശരീരത്തില്‍ കോര്‍ട്ടിസോള്‍ കുറയുകയും അതുവഴി പിരിമുറുക്കം ഇല്ലാതാവുകയും ചെയ്യുന്നു.

അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ യോഗയും ലൈംഗിക ജീവതവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടു. 40 സ്ത്രീകളില്‍ 12 ആഴ്‌ചയോളം യോഗ അഭ്യസിപ്പിക്കപ്പെട്ടു. തുടര്‍ന്ന് അവരുടെ ജീവതത്തില്‍ ലൈംഗികബന്ധം കൂടുതല്‍ ഊഷ്‌മളമായതായി കാണപ്പെട്ടു. ശരീരത്തെ എങ്ങനെ മനസിലാക്കാമെന്നും, മനസിനെ ഏതുതരത്തില്‍ നിയന്ത്രിക്കാമെന്നും യോഗ നമ്മെ പരിശീലിപ്പിക്കുന്നു. എന്താണ് ഇഷ്‌ടാനിഷ്‌ടങ്ങളെന്ന് പങ്കാളിയോട് തുറന്നുപറയുന്നതിനുള്ള പക്വതയിലേക്ക് ഇത് നമ്മെ എത്തിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൈംഗിക ബന്ധം ഉജ്വലമാക്കുന്നതിനുള്ള ചില യോഗമുറകള്‍ അറിയാം-

1. മാര്‍ജാരാസന, ബിടിലാസന

ഈ രണ്ട് ആസനങ്ങളും പരിശീലിക്കുന്നത് സുഷുമ്‌ന നാഡികള്‍ക്ക് സ്വാസ്ഥ്യം നല്‍കുന്നു. ഇതുവഴി ശരീരത്തെയാകമാനം പിരിമുറുക്കം കുറച്ചുകൊണ്ടുവരുന്നതിനും സാധിക്കും.

2. സേതുബന്ധ സര്‍വാംഗനാസനം

വസ്തി പ്രദേശത്തെ കരുത്തുറ്റതാക്കാന്‍ സേതു ബന്ധ സര്‍വാംഗനാസനം സഹായിക്കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നവര്‍ക്ക് അതില്ലാതാക്കുവാനും ഈ യോഗമുറ അഭ്യസിക്കുന്നത് ഗുണകരമാണ്.

3. ആനന്ദ ബലാസനം

പിന്‍ഭാഗത്തെ ബലപ്പെടുത്തുന്നതിന് ആനന്ദ ബലാസനം ഏറെ പ്രയോജനം ചെയ്യും. സെക്‌സ് പൊസിഷനുകളില്‍ ഒന്നായ മിഷിണറി കൂടുതല്‍ ആസ്വാദ്യകരമായി ചെയ്യുന്നതിനും ആനന്ദ ബലാസനം സഹായിക്കും.

4. ഏകപാദ രജകപോടാസനം

ഇടുപ്പിന് ഏറ്റവും നല്ല വ്യായാമം തരുന്ന യോഗാസനങ്ങളില്‍ ഒന്നാണിത്. അയവുള്ള ഇടുപ്പെല്ലുകള്‍ക്ക് മാത്രമേ ആസ്വാദ്യകരമായ ലൈംഗിക ബന്ധം പകരാന്‍ കഴിയുകയുള്ളൂ.

5. ബാലാസനം

ശരീരത്തെയാകമാനം ഊര്‍ജസ്വലമാക്കുന്നതിന് സഹായിക്കും. സമ്മര്‍ദ്ദവും ആകുലതയും ഒഴിവാകാനും ബാലാസനം ഉത്തമമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക