കിളിമാനൂര്‍: സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ച്‌ സൗഹൃദം സ്ഥാപിച്ച്‌ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍. പുളിമാത്ത് മണ്ണാര്‍ക്കോണം ലാല്‍ ഭവനില്‍ ശ്യാമിനെയാണ് (32) കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 5ന് രാവിലെ 10നാണ് കേസിനാസ്പദമായ സംഭവം. സോഷ്യല്‍ മീഡിയയില്‍ വ്യാജ ഫോട്ടോ ഉപയോഗിച്ച്‌ സൗഹൃദം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചുവരുത്തി കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട ആള്‍ അല്ലെന്ന് മനസിലാക്കിയ പെണ്‍കുട്ടി കാറില്‍ വച്ച്‌ ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഭീഷണിപ്പെടുത്തി കുട്ടിയുടെ ഫോണ്‍ വാങ്ങിവച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കിവിടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന് ശേഷം പെണ്‍കുട്ടിയും രക്ഷിതാക്കളും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്യാം അറസ്റ്റിലായത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യ.വി.ഗോപിനാഥിന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ഡി.സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ ഐ.എസ്.എച്ച്‌.ഒ എസ്.സനൂജ്, എസ്.ഐമാരായ വിജിത്ത് കെ.നായര്‍, സത്യദാസ്, സി.പി.ഒമാരായ സജീദ് ശ്രീരാജ്, മഹേഷ്,ഷിജു,സജന,ഗായത്രി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക