തിരുവനന്തപുരം: തിരുവല്ലത്ത് വീട്ടുവളപ്പിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. പാലപ്പൂര്‍ സ്വദേശി നിര്‍മ്മലയാണ് മരിച്ചത്. 57 വയസ്സായിരുന്നു. മൂന്നു മക്കളുടെ അമ്മയായ നിര്‍മ്മല രണ്ടാമത്തെ മകനൊപ്പമാണ് താമസിക്കുന്നത്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മരിച്ചിരുന്നു.

പുലര്‍ച്ചെയാണ് നിര്‍മ്മലയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ വിവരം തിരുവല്ലം പൊലീസിനെ അറിയിക്കുന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയാണ് ശരീരത്തില്‍ ഒഴിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവല്ലം പൊലീസ് അന്വേഷണം തുടങ്ങി. ഫൊറന്‍സിക് വിഭാഗം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക