മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ അനുയായികളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. മുംബൈയിലും അടുത്തുള്ള താനെ ജില്ലയിലുമുള്ള നിരവധി പ്രദേശങ്ങളിലാണ് റെയ്ഡ് നടന്നത്. ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള വ്യക്തികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.

ഇവരില്‍ പലരും ഹവാല ഇടപാടുകാരും മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികളുമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റൊരു അധോലോക നേതാവായ ഛോട്ടാ ഷക്കീലിന്റെ അനുചരന്‍ സലിം ഖുറേഷിയെന്ന സലിം ഫ്രൂട്ടിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ മുംബൈയില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഖുറേഷിയെ ഇതിനുമുമ്ബ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഒരേ സമയം പല സ്ഥലങ്ങളിലായാണ് റെയ്ഡ് നടന്നത്. നാഗ്പട, ഗോരെഗാവോന്‍, ബോറിവലി, സാന്താക്രൂസ്, മുംബ്ര, ബിണ്ടി ബസാര്‍ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക