ഉമാ തോമസിന് പിന്നാലെ ജോ ജോസഫും മമ്മൂട്ടിയുടെ വീട്ടില്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി താരത്തിന്റെ വീട്ടില്‍ വോട്ടഭ്യര്‍ത്ഥിക്കാനെത്തിയതാണ് ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ്.ഇന്നലെ ഉമാ തോമസും മമ്മൂട്ടിയെ കണ്ട് പിന്തുണ തേടിയിരുന്നു. രമേഷ് പിഷാരടിക്കും, ഹൈബി ഈടനുമൊപ്പമാണ് ഉമാ തോമസ് എത്തിയത്.

ജോ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവച്ച്‌ കുറിപ്പ് :

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹാനടനോടൊപ്പം.
ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. എനിക്ക് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഒരിക്കല്‍ ഒരു പുരസ്‌കാരം ഏറ്റുവാങ്ങുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വേദികള്‍ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച്‌ നേരിട്ട് കണ്ടത് ഇതാദ്യമായാണ്. ഒരു പാട് സന്തോഷം തോന്നി. കുറച്ച്‌ സമയത്തിനുള്ളില്‍ ഒരുപാട് വിഷയങ്ങള്‍, പ്രത്യേകിച്ച്‌ തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ അദ്ദേഹവുമായി പങ്കു വയ്ക്കാന്‍ സാധിച്ചു. കൊച്ചി മേയറും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സ. എം അനില്‍ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നല്‍കി.
മഹാനടന് നന്ദി .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക