കണ്ണൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ തളിപ്പറമ്ബ് പട്ടുവം വില്ലേജ് ഓഫിസറെ വിജിലന്‍സ് കയ്യോടെ പിടികൂടി. തിരുവനന്തപുരം സ്വദേശി ജസ്റ്റിസ് ബഞ്ചമിനെയാണ് വിജിലന്‍സ് ഡിവൈഎസ്‌പി ബാബു പെരിങ്ങോത്തിന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. പട്ടുവം സ്വദേശി പ്രകാശനില്‍ നിന്നും 2000 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കവെയാണ് അറസ്റ്റ്.

ജൂണ്‍ മൂന്നാം തിയതി പിന്തുടര്‍ച്ച സര്‍ട്ടിഫിക്കറ്റിനായി പ്രകാശന്‍ പട്ടുവം വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ നടപടികള്‍ വൈകിപ്പിച്ച വില്ലേജ് ഓഫിസര്‍ 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ ഇത്രയും പണം നല്‍കാന്‍ കഴിയില്ലെന്ന് പ്രകാശന്‍ പറഞ്ഞതോടെ നിരന്തരം വിലപേശുകയും ഒടുവില്‍ 2000 രൂപയില്‍ ഉറപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന്, വ്യാഴാഴ്‌ച രാവിലെ പണവുമായി എത്താനാണ് ജസ്റ്റിസ് പ്രകാശനോട് ആവശ്യപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇതിനിടെ ഇക്കാര്യം പ്രകാശന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ വിളിച്ച്‌ അറിയിക്കുകയായിരുന്നു.കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം 2000 രൂപ വില്ലേജ് ഓഫിസര്‍ക്ക് കൈമാറവേയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. കാഞ്ഞിരങ്ങാടുള്ള ഇയാളുടെ വീട്ടിലും സംഘം പരിശോധന നടത്തി. തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക