കോഴിക്കോട്: കോവിഡ് ബാധിച്ച മരിച്ച വീട്ടമ്മയുടെ സംസ്കാരത്തെ ചൊല്ലി തര്‍ക്കം. അമ്മയുടെ മ്യതദേഹം വിട്ടുകിട്ടാന്‍ ആശുപത്രിയില്‍ മകന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ഉള്ളിയേരി മുണ്ടോത്ത് ഒതയോത്ത് വീട്ടില്‍ പറായി (68) ആണ് ബുധനാഴ്ച്ച വൈകുന്നേരത്തോടെ കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ചത്.

സംസ്ക്കാരവുമായി ബന്ധപ്പെട്ട് ഭൂമി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വീട്ടമ്മയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും വിട്ടു നല്‍കിയില്ല. മൃതദേഹം വിട്ടു കിട്ടുന്നില്ലെന്ന് പരാതിയുമായി ബന്ധുക്കള്‍ ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിക്കുകയായിരുന്നു.മരണമടഞ്ഞ ഒതയോത്ത് വീട്ടില്‍ പറായും കുടുംബവും പതിറ്റാണ്ടുകളായി ഉള്ളേരിയില്‍ രണ്ടര ഏക്കര്‍ പുരയിടത്തിലെ അഞ്ച് സെന്‍്റ് സ്ഥലത്താണ് താമസിക്കുന്നത്. ഈ ഭൂമിയില്‍ കുടിയിടപ്പവകാശത്തെ സംബന്ധിച്ച്‌ തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇവിടെയാണ് പറായുടെ ഭര്‍ത്താവിനെ സംസ്ക്കരിച്ചത്. താന്‍ മരിക്കുമ്ബോള്‍ ഇവിടെ തന്നെ സംസ്ക്കരിക്കണമെന്നായിരുന്നു പറായി മക്കളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. മൃതദേഹം ദഹിപ്പിക്കാനുള്ള നടപടിയുമായി ബന്ധുക്കള്‍ മുന്നോട്ട് പോകുന്നതിനിടെ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് നടപടി നിര്‍ത്തിവെച്ചു. മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറി ആദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഭൂമി മറ്റൊരു സംഘടനയുടേതെന്ന് അവകാശപ്പെട്ട് അവര്‍ രംഗത്ത് വന്നതോടെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കുന്നതിനെ ചൊല്ലി തര്‍ക്കമായി. തര്‍ക്കം നീണ്ടതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
വ്യാഴഴ്ച്ച രാവിലെയും പ്രശ്ന പരിഹാരം നീണ്ടതോടെ പറായുടെ മകന്‍ രാജു മലബാര്‍ മെഡിക്കല്‍ കോളജിന്‍്റെ മുകളിലത്തെ നിലയില്‍ കയറി അത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പിതാവ് കണ്ഠനെ അടക്കം ചെയ്ത സ്ഥലത്ത് ദഹിപ്പിക്കണമെന്ന് അമ്മ പറായി പറഞ്ഞിരുന്നതായി അറിയിച്ചാണ് രാജു ഭീഷണി മുഴക്കിയത്. വിവമറിഞ്ഞ് സ്ഥലത്ത് എത്തിയ അത്തോളി പോലീസിനെ രാജുവും, സഹോദരി പുഷ്പയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പിന്നാലെ ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. അത്തോളി സി ഐ, തഹസില്‍ദാര്‍, വാര്‍ഡ് മെമ്ബര്‍ ബൈജു കുമുള്ളി എന്നിവര്‍ സ്ഥലത്ത് എത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ഒടുവില്‍ ബന്ധുക്കള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് രാജു തന്‍്റെ പ്രതിഷേധം അവസാനിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക