കൊച്ചി: തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്ന എ എന്‍ രാധാകൃഷ്ണന് കെട്ടിവച്ച കാശ് നഷ്ടമാകും. രാധാകൃഷ്ണന്‍ ഉള്‍പെടെ മത്സരരംഗത്തുണ്ടായിരുന്ന ഏഴു പേര്‍ക്കാണ് കെട്ടിവച്ച കാശ് നഷ്ടമാവുക.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജില്ലാ നേതാവിനു ലഭിച്ച വോടുകള്‍ പോലും ഉപതെരഞ്ഞെടുപ്പില്‍ പാര്‍ടിയുടെ സംസ്ഥാന ഉപാധ്യക്ഷനു ലഭിച്ചില്ല. 12,957 വോടുകളുമായി മൂന്നാം സ്ഥാനത്തായിരുന്നു രാധാകൃഷ്ണന്‍.

തെരഞ്ഞെടുപ്പു കമിഷന്റെ നിയമം അനുസരിച്ച്‌ ആകെ പോള്‍ ചെയ്യുന്ന വോടുകളുടെ ആറിലൊന്ന് (16.7%) എങ്കിലും നേടിയില്ലെങ്കില്‍ കെട്ടിവച്ച കാശ് നഷ്ടമാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഓരോ സ്ഥാനാര്‍ഥിയും 10,000 രൂപയും ലോക്‌സഭയിലേക്കെങ്കില്‍ 25,000 രൂപയും കമിഷനില്‍ കെട്ടിവയ്ക്കണം എന്നാണ് ചട്ടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തെരഞ്ഞെടുപ്പു കമിഷന്റെ കണക്കനുസരിച്ച്‌ പോസ്റ്റല്‍ വോടടക്കം 1,35,349 വോടുകളാണ് ഇത്തവണ തൃക്കാക്കരയില്‍ പോള്‍ ചെയ്തത്. ഇതിന്റെ ആറിലൊന്നായ 22,551 വോടുകള്‍ നേടിയെങ്കില്‍ മാത്രമേ കെട്ടിവച്ച കാശ് തിരികെ ലഭിക്കൂ. എന്നാല്‍ രാധാകൃഷ്ണന് ലഭിച്ചതാകട്ടെ 12,957 (9.57%) വോടുകള്‍ മാത്രമാണ്.

2021ല്‍ മത്സരിച്ച എസ് സജി എന്‍ഡിഎയ്ക്കായി 15,483 (11.34%) വോടുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ 13,897 വോടുകള്‍ നേടിയ ട്വന്റി20യും മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ട്വന്റി20 സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നിട്ടു പോലും ബിജെപി മുന്നണിയുടെ വോടുകള്‍ കുറയുകയാണ് ചെയ്തത്.

അനില്‍ നായര്‍, ജോമോന്‍ ജോസഫ് സ്രാമ്ബിക്കല്‍, എപിജെ ജുമാന്‍ വിഎസ്, സി പി ദിലീപ് കുമാര്‍, ബോസ്‌കോ കളമശേരി, മന്മഥന്‍ എന്നിവര്‍ക്കാണ് രാധാകൃഷ്ണന് പുറമെ കെട്ടിവച്ച കാശ് നഷ്ടമാവുക. നോടയ്ക്ക് 1,111 വോടുകളും ലഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക