സോഷ്യല്‍ മീഡിയയില്‍ എങ്ങനെ വൈറലാകാം എന്നതാണ് ഇന്ന് പലരും ചിന്തിക്കുന്ന ഒരു പ്രധാന കാര്യം. അതിനായി കുട്ടികളെയും പ്രായമാവരേയും വളര്‍ത്ത് മൃഗങ്ങളേയും പോലും പലരും ഉപയോഗിക്കുന്നു. കുട്ടികളെക്കൊണ്ട് ഡാന്‍സ് കളിപ്പിച്ചും പാട്ടുപാടിച്ചും എന്നല്ല വീഡിയോയ്ക്ക് മുന്നില്‍ പല കോപ്രായങ്ങളും കാണിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവാറുണ്ട്. ഇപ്പോഴിതാ പിന്നാലെ നടന്ന് വിഡിയോ എടുക്കുന്നതിന് ഒരച്ഛന് മകന്‍ കൊടുത്ത മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മോലിക് ജയിന്‍ എന്ന ബാലനാണ് പിന്നാലെ നടന്ന് വീഡിയോ എടുക്കുന്നതിനെ എതിര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. കാര്‍ യാത്രയ്ക്കിടെ കരിമ്ബ് ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുമ്ബോഴാണ് മോലിക്കിനു നേരെ ഇത്തവണ അച്ഛന്‍ ക്യാമറ തിരിച്ചത്. എന്നാല്‍ ഏറെക്കാലമായി പ്രതികരിക്കാതെ കൂട്ടിവച്ചിരുന്ന ദേഷ്യമെല്ലാം അച്ഛനോട് പറഞ്ഞു തീര്‍ക്കുകയാണ് മോലിക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇന്ന് ഓരോ കുട്ടിയും അനുഭവിക്കുന്ന പ്രശ്‌നം എന്ന തരത്തിലാണ് മോലിക്കിന്റെ പ്രതികരണം. ആഹാരം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുംവരെ വിഡിയോയില്‍ പകര്‍ത്തുന്നതാണ് ബാലനെ പ്രകോപിപ്പിച്ചത്. എന്തു ചെയ്യുമ്ബോഴും ക്യാമറയുമായി എത്തുന്നത് എന്തിനാണെന്നാണ് ചോദ്യം. ഈ ക്യാമറ ശല്യം കാരണം ഒന്നും ചെയ്യാനാവുന്നില്ല എന്നും കുട്ടി പറയുന്നു.

ലോകത്തിലെ എല്ലാ കുട്ടികളുടെയും അച്ഛനമ്മമാര്‍ മക്കളെ ഇന്‍ഫ്‌ളുവന്‍സര്‍മാരാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്നും മോലിക് പറഞ്ഞുവയ്ക്കുന്നു. ഇങ്ങനെ ദിവസവും വിഡിയോ എന്ന ചിന്ത മാത്രമായി പിന്നാലെ നടന്നാല്‍ ജീവിതം മുഴുവന്‍ ക്യാമറക്കുള്ളില്‍ കുടുങ്ങിപോകുമെന്ന് വികാരഭരിതനായി പറയുകയാണ് കുട്ടി. ഒടുവില്‍ മകന്റെ ദേഷ്യം ശമിപ്പിക്കാനായി ജ്യൂസ് കുടിക്കുകയാണോ എന്ന് അച്ഛന്‍ ചോദിച്ചതോടെ അതേയെന്നു പറഞ്ഞ് വിഡിയോ പകര്‍ത്തുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ വൈറലാക്കാനുള്ള ശ്രമം ചെറുക്കുന്ന ഈ വിഡിയോ യഥാര്‍ത്ഥത്തില്‍ ഏറ്റവുമധികം വൈറലായി മാറുകയായിരുന്നു. രണ്ട് ദശലക്ഷത്തിനു മുകളില്‍ ആളുകളാണ് ഇതിനോടകം ഈ വിഡിയോ കണ്ടത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ 15,000 ല്‍ പരം ഫോളോവേഴ്‌സുമായി മുന്‍പ്തന്നെ താരമാണ് മോലിക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക