കോഴിക്കോട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനി(Smriti Irani) വയനാട് സന്ദര്‍ശനത്തിന് കേരളത്തിലെത്തി. മൂന്ന് ദിവസത്തെ വയനാട്(Wayanad) സന്ദര്‍ശനത്തിനായാണ് കേന്ദ്രമന്ത്രി കേരളത്തിലെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സ്മൃതി ഇറാനിയെ ബിജെപി(BJP) സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. നാളെ മുതലാണ് സന്ദര്‍ശനം ആരംഭിക്കുക.

വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് സ്മ്യതി ഇറാനിയെത്തുന്നത്. വയനാട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിലും മറ്റ് ജനസമ്ബര്‍ക്ക പരിപാടികളിലും കേന്ദ്രമന്ത്രി പങ്കെടുക്കും. സ്മാര്‍ട്ട് അംഗനവാടികള്‍ സന്ദര്‍ശിക്കുന്നതടക്കമുള്ള പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളതെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമേഠിയില്‍ എതിരാളിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ മണ്ഡലമായ വയനാട്ടിലാണ് സ്മ്യതി ഇറാനിയെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ സ്മ്യതി ഇറാനിയുടെ സന്ദര്‍ശനം ദേശീയ തലത്തിലും ശ്രദ്ധേയമാകും. ബി ജെ പിയിലെ പോരാട്ടത്തിന്റെ മുഖങ്ങളില്‍ ഒന്നാണ് സ്മ്യതി ഇറാനി. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തി ജയന്റ് കില്ലറായി മാറി.

രാഹുലിന്റെ 3 ലക്ഷത്തിലധികമുള്ള ഭൂരിപക്ഷം 1 ലക്ഷമായി കുറച്ചും പിന്നീട് മണ്ഡലത്തിലുടനീളം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയുമായിരുന്നു സ്മൃതി അമേഠി പിടിച്ചെടുത്തത്. വയനാട്ടില്‍ കേന്ദസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ബി ജെ പിയും സ്മ്യതി ഇറാനിയും കൃത്യമായ രാഷ്ട്രീയം കൂടിയാണ് ലക്ഷ്യം വെയ്ക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക