പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട. ഇപ്പോള്‍ പെരുമ്ബാമ്ബുകളുടെ കൂടെ നൃത്തം വെയ്ക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വേള്‍ഡ് ഓഫ് സ്‌നേക്‌സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. രണ്ടു കൂറ്റന്‍ പെരുമ്ബാമ്ബുകളെ തോളത്ത് വച്ചാണ് യുവാവ് നൃത്തം ചെയ്യുന്നത്. ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ് ദൃശ്യം. 20 അടി വരെ വളരുന്ന പാമ്ബ് ഇനത്തില്‍പ്പെട്ടതാണ് ഇവ. നിമിഷം നേരം കൊണ്ട് 44000 ലൈക്കുകളാണ് ഇതിന് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക