ലഖ്നോ: യു.പിയിലെ ലഖിംപൂരില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പുതിയ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വ്യക്തതയുള്ള വിഡിയോ ദൃശ്യത്തില്‍ മൂന്ന് വാഹനങ്ങള്‍ കര്‍ഷകരുടെ മേല്‍ അതിവേഗത്തില്‍ ഇടിച്ചുകയറ്റുന്നത് കാണാം. സംഭവത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള കറുത്ത എസ്.യു.വി വാഹനമാണ് പിന്നില്‍ നിന്നും അതിവേഗത്തിലെത്തി ആദ്യം കര്‍ഷകരെ ഇടിച്ചു തെറിപ്പിക്കുന്നത്. ഇതിന് പിന്നാലെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി കടന്നുപോകുന്നുണ്ട്. വാഹനത്തെ കര്‍ഷകര്‍ ആക്രമിച്ചെന്നുള്ള കേന്ദ്ര മന്ത്രിയുടെയും മകന്‍റെയും വാദത്തെ പൂര്‍ണമായും തള്ളുന്നതാണ് പുതിയ വിഡിയോ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമാധാനപരമായി പ്രതിഷേധിച്ചു കൊണ്ടിരിക്കെയാണ് കര്‍ഷകരെ ഇടിച്ചുതെറിപ്പിക്കുന്നത്. വാഹനങ്ങളിലൊന്ന്​ ഓടിച്ചിരുന്നത്​ അജയ്കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ്​ മിശ്രയാണെന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയത്. എന്നാല്‍, തന്‍റെ മകന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് മന്ത്രി അവകാശപ്പെടുന്നു. ഇടിയേറ്റ് നാലുപേരാണ് തല്‍ക്ഷണം പിടഞ്ഞുവീണ് മരിച്ചത്. നാലുപേര്‍ പിന്നീടും മരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക