സുരേഷ് ഗോപി താടി വളര്‍ത്തിയ ചിത്രത്തിന് നേരെ അധിക്ഷേപ കമന്റുമായി എത്തിയ വ്യക്തിയ്ക്ക് ക്ലാസ് മറുപടിയുമായി ഗോകുല്‍ സുരേഷ്. ഈ രണ്ടു ചിത്രങ്ങളുടെയും വ്യത്യാസം കണ്ടുപിടിക്കാമോ എന്ന ചോദ്യവുമായി, ഒരു കുരങ്ങന്റെ ചിത്രത്തിനൊപ്പം സുരേഷ് ഗോപിയുടെ ചിത്രം പങ്കുവച്ച പോസ്റ്റിനാണ് ഗോകുലിന്റെ മറുപടി.

രണ്ടു വ്യത്യാസം – ഇടത് നിന്റെ തന്തയും വലത് സൈഡില്‍ എന്റെ തന്തയും എന്നാണു ഗോകുല്‍ സുരേഷ് എന്ന അക്കൗണ്ടില്‍ നിന്നും വന്ന മറുപടി. ഈ കമന്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്‌. വിമർശകന് കൊടുത്ത മറുപടിയെ ട്രോളന്മാരും ഏറ്റെടുത്തുകഴിഞ്ഞു. കൂടാതെ, ഇത്തരം ബോഡി ഷെയിമിങ്ങിനെതിരെ സുരേഷ് ഗോപി ഫാന്‍സുകാരും രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസ എന്ന പടത്തിന് വേണ്ടിയുള്ള മേക്ക് ഓവര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. താരത്തിന്റെ ഒറ്റക്കൊമ്ബന്‍ എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു നടന്‍ എന്ന രീതിയില്‍ സുരേഷ് ഗോപിയ്ക്ക് സംവിധായകന്റെ നിര്‍ദ്ദേശം അനുസരിക്കേണ്ട കടമയുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ തൊഴില്‍ ചെയ്യുന്നു. വിമര്‍ശിക്കാന്‍ എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുകയാണ് നിങ്ങള്‍ എന്നറിയാം. ആയാള്‍ ചെയ്യുന്ന ഓരോ നല്ല പ്രവര്‍ത്തയുടെ അടിയിലും വന്നു കമന്റ് ഇട്ടു രോധിച്ചു ആശ്വാസം കണ്ടെത്തുക മാത്രമാണ് നിങ്ങളെ കൊണ്ട് പറ്റുന്ന ഒരേ ഒരു പണിയെന്നും സുരേഷ് ഗോപി ഫാന്‍സുകാര്‍ പറയുന്നു.

സുരേഷ് ഗോപി ഫാന്‍സ്‌ പങ്കുവച്ച കുറിപ്പ്

റീച് ഉണ്ടാക്കാനായി സുരേഷ് ഗോപിയുടെ latest get up ഷെയര്‍ ചെയ്ത് കളിക്കുന്ന ഓണ്‍ലൈന്‍ മഞ്ഞകളും രാഷ്ട്രീയവിരോധികളും ഒന്ന് മനസിലാക്കുക Body shame അത്ര മികച്ച കാര്യമല്ല. നിങ്ങള്‍ക് അയാളെ വിമര്‍ശിക്കാന്‍ എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുകയാണ് എന്നറിയാം. ആയാള്‍ ചെയ്യുന്ന ഓരോ നല്ല പ്രവര്‍ത്തയുടെ അടിയിലും വന്നു കമന്റ് ഇട്ടു രോധിച്ചു ആശ്വാസം കണ്ടെത്തുക മാത്രമാണ് നിങ്ങളെ കൊണ്ട് പറ്റുന്ന ഒരേ ഒരു പണി.

ഈ ഗെറ്റ് up ല്‍ ഞങ്ങളും അത്ര satisfied അല്ല. പക്ഷേ ഇതു ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസ എന്ന പടത്തിന് വേണ്ടിയുള്ള make over ആണ്. കഥാപാത്രത്തിന് അനുസരിച്ചുള്ള ഗെറ്റ് up. നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു നടന്‍ എന്ന രീതിയില്‍ അദ്ദേഹത്തിന് സംവിധായകന്റെ നിര്‍ദ്ദേശം അനുസരിക്കേണ്ട കടമയുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ തൊഴില്‍ ചെയ്യുന്നു. ഒറ്റക്കൊമ്ബന്‍ ഗെറ്റ് അപ്പ് വ്യത്യസ്തമാണ്. ഫസ്റ്റ് ലുക്കില്‍ കണ്ട രീതിയില്‍ തന്നെ മാസായി കുറുവച്ചന്‍ വരുമെന്ന് ഡയറക്ടര്‍ മാത്യൂസ് വ്യക്തമാക്കി
ബൈ ദുബായ് ഗോകുല്‍ ചൊറിയന്മാര്‍ക്ക് കൊടുക്കാന്‍ ഉള്ളത് നന്നായി കൊടുത്തിട്ടുണ്ട്
©Sureshgopi FC

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക