വയനാട്: താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന്‍ മരിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇക്കഴിഞ്ഞ 16നാണ് ചുരത്തിലെ ആറാം വളവില്‍വച്ച്‌ അപകടമുണ്ടായത്. ഓടുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് വീണ് മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവ് മരിക്കുകയും സുഹൃത്ത് അനീസിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇരുവരും സഞ്ചരിച്ച ബൈക്കിന് പുറകേ വന്നവരുടെ വാഹനത്തില്‍ ഘടിപ്പിച്ച കാമറയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തിവന്നിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇരുവരും വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. 250 മീറ്റര്‍ മുകളില്‍ നിന്ന് പാറ കഷ്ണം റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. താമരശ്ശേരി ചുരത്തില്‍ ആദ്യമായാണ് പാറക്കല്ല് വീണ് യാത്രക്കാരന്‍ മരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക