കൊച്ചി: ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസിലെ രണ്ട് മുന്‍ എംഎല്‍എമാര്‍, വിരമിച്ച ഒരു ബിഷപ്പ് എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ഇതിന്റെ ചര്‍ച്ച തുടങ്ങിയെന്നും അടുത്തിടെ നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ പ്രമുഖ ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നുവെന്നും മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ക്രൈസ്തവരെ കൂടെ നിര്‍ത്താനുള്ള ബിജെപി പദ്ധതിയുടെ ഭാഗമാണ് നീക്കമെന്നാണ് വിലയിരുത്തല്‍.

പുതിയ പാര്‍ട്ടി രൂപീകരിച്ച്‌ എന്‍ഡിഎയില്‍ എത്തിക്കാനാണ് നീക്കം.തെക്കന്‍കേരളത്തിലെ ഒരു രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ചര്‍ച്ച തുടങ്ങിയതെന്നും തമിഴ്‌നാട്ടിലെ ഒരു ബിജെപി നേതാവാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. പെന്തകോസ്ത് വിഭാഗങ്ങളേയും പുതിയ സംഘടനകളുമായി സഹകരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി അനുകൂല ക്രൈസ്തവ ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് പെന്തകോസ്തു വിഭാഗങ്ങളുടെ പിന്തുണ തേടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ല ചില സംഘടനകളുമായി ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ ആശയവിനിമയം നടത്തിയതായാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി സി പി രാധാകൃഷ്ണനുമായി വ്യാഴാഴ്ച്ച രാവിലെ കൂടികാഴ്ച്ച നടത്തിയിരുന്നു. ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രം അടക്കം വെള്ളിയാഴ്ച്ച മന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.

കോൺഗ്രസിനും, കേരള കോൺഗ്രസിനും വെല്ലുവിളി:

പുതിയ ക്രൈസ്തവ പാർട്ടി എന്ന് നീക്കം വിജയത്തിൽ എത്തിയാൽ അത് കോൺഗ്രസിനും കേരള കോൺഗ്രസിനും വലിയ രീതിയിലുള്ള വെല്ലുവിളിയാണ് കേരളത്തിൽ ഉയർത്തുക. മധ്യതിരുവിതാംകൂർ മേഖലയിലെ ക്രൈസ്തവ വോട്ടുകൾ യുഡിഎഫ് അനുഭാവം പ്രകടിപ്പിക്കുന്നതാണ്. കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ ഇതിൽ വലിയ രീതിയിലുള്ള ഇട് ചാഞ്ചാട്ടം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നെങ്കിലും കോട്ടയം ജില്ലയിൽ യുഡിഎഫും കോൺഗ്രസും പിടിച്ചു നിന്നത് ക്രൈസ്തവ വോട്ടുകളുടെ പിൻബലത്തിൽ തന്നെയാണ്. അഭിമാന പോരാട്ടങ്ങൾ നടന്ന പാലാ കടുത്തുരുത്തി സീറ്റുകളിൽ യുഡിഎഫിന് വിജയം ഉറപ്പിച്ചതും ഈ വോട്ടുബാങ്ക് തന്നെയാണ്.

കേരള കോൺഗ്രസിനെ സംബന്ധിച്ചും സ്ഥിതി വ്യത്യസ്തമല്ല. പാലായിൽ ജോസ് കെ മാണി പരാജയപ്പെട്ടെങ്കിലും അവർ വിജയിച്ചു വന്ന ചങ്ങനാശ്ശേരി, ഇടുക്കി, കാഞ്ഞിരപ്പള്ളി സീറ്റുകളിലെ ക്രൈസ്തവ പിന്തുണ അവർക്ക് നിർണായകമാണ്. എന്നാൽ മുസ്ലിം ന്യൂനപക്ഷ പ്രീണനം ആണ് ഇടതുമുന്നണി നടത്തുന്നതെന്നും ഈ വിഷയത്തിൽ ക്രൈസ്തവരുടെ ആശങ്കകൾക്ക് പരിഹാരം കാണുവാൻ കേരള കോൺഗ്രസിന് സാധിക്കുന്നില്ല എന്നുമുള്ള ആക്ഷേപങ്ങൾ കത്തോലിക്കാ സമുദായത്തിനിടയിൽ നിലനിൽക്കുന്നുണ്ട്.

സഭയെ അകറ്റിയ ലൗജിഹാദ് നിലപാടുകൾ:

ക്രൈസ്തവ സഭകൾ പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗം വളരെയധികം ആശങ്ക പ്രകടിപ്പിക്കുന്ന ഒരു പ്രശ്നമാണ് ലൗജിഹാദ്. എന്നാൽ ഈ ആശങ്കയ്ക്ക് വേണ്ടത്ര പ്രാധാന്യം കോൺഗ്രസും കേരളാ കോൺഗ്രസും നൽകിയിട്ടില്ല എന്ന് തോന്നൽ സഭാ വൃത്തങ്ങളിൽ ഉണ്ട്. ലൗജിഹാദ് മായി ബന്ധപ്പെട്ട കെ മാണി നടത്തിയ പ്രസ്താവനയിൽ സിപിഎം കണ്ണൂരിൽ എത്തിയപ്പോൾ അദ്ദേഹം നിലപാട് മാറ്റിയതാണ് കേരള കോൺഗ്രസിന് വിശ്വാസ്യത നഷ്ടപ്പെടാൻ കാരണം. സമാനമായി പാലാ ബിഷപ്പ് ലൗ ജിഹാദ് പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ച പ്രതിപക്ഷനേതാവിന്റെ നിലപാട് യുഡിഎഫിനും തിരിച്ചടിയായി.

എന്നാൽ ഈ വിഷയത്തിൽ ബിജെപിയുടെ വലിയ രീതിയിലുള്ള പ്രത്യക്ഷ പിന്തുണയാണ് സഭയ്ക്ക് ലഭിച്ചത്. പല വിഷയങ്ങളിലും ബിജെപിയുമായി സഹകരിച്ച പോകാൻ സാധിക്കും എന്ന് വിശ്വാസികൾക്കിടയിൽ ഒരു വിഭാഗം കരുതുന്നുണ്ട്. വിശ്വാസ പരമായ വിഷയങ്ങൾ സിപിഎം കൈക്കൊള്ളുന്ന നിഷേധാത്മക നിലപാട് ബിജെപി ക്രൈസ്തവ കേന്ദ്രങ്ങളെ ഒരുമിപ്പിക്കുന്ന പ്രധാനഘടകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക