മലയാളത്തിലെ പ്രമുഖ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി വന്നതിന് പിന്നാലെ നിരവധിപേരാണ് പലവിധത്തിലുള്ള പ്രതികരണങ്ങളുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച്‌ രംഗത്ത്‍ എത്തിയിരിക്കുകയാണ് ജോമോള്‍ ജോസഫ്. ‘സ്നേഹബന്ധത്തില്‍ നില്‍ക്കുമ്ബോള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയും പുരോഗമന നിലപാടുകളുടെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്ന പല പെണ്‍കുട്ടികളും, ആ സ്നേഹബന്ധം തകര്‍ന്നാല്‍ തന്റെ ലൈംഗീക പങ്കാളിയായിരുന്ന ആളുടെ പേരില്‍ ബലാല്‍സംഗ ആരോപണവും റേപ്പ് കേസുമായി മുന്നോട്ട് വരുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി മാറിയിരിക്കുകയാണ്…’ എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

https://m.facebook.com/story.php?story_fbid=3259215631069183&id=100009423358417

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

കള്ള നാണയങ്ങളെ തുരത്തുക തന്നെ വേണം..

സ്നേഹബന്ധത്തില്‍ നില്‍ക്കുമ്ബോള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയും പുരോഗമന നിലപാടുകളുടെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്ന പല പെണ്‍കുട്ടികളും, ആ സ്നേഹബന്ധം തകര്‍ന്നാല്‍ തന്റെ ലൈംഗീക പങ്കാളിയായിരുന്ന ആളുടെ പേരില്‍ ബലാല്‍സംഗ ആരോപണവും റേപ്പ് കേസുമായി മുന്നോട്ട് വരുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി മാറിയിരിക്കുകയാണ്..

ഇവര്‍ പറയുന്നത് കേട്ടാല്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തന്റെ പങ്കാളിയായ പുരുഷന് മാത്രം സുഖം കൊടുക്കാനാണ് എന്ന തോന്നല്‍ ഉണ്ടാകുന്നു. റിലേഷന്‍ഷിപ്പില്‍ ആയിരിക്കുമ്ബോള്‍ ലൈംഗീക സുഖം അനുഭവിച്ച ശേഷം എങ്ങനെയാണ് അയാള്‍ക്കെതിരെ ഇത്തരം ബലാല്‍സംഗ ആരോപണം ഉന്നയിക്കാന്‍ ഇത്തരം ആളുകള്‍ക്ക് മനസ്സ് അനുവദിക്കുന്നത്? ടോക്സിക് റിലേഷനില്‍ നിന്നും പുറത്തു വരുന്നത് പോലെയോ, ടോക്സിക് റിലേഷന് എതിരെ പ്രതികരിക്കുന്നത് പോലെയോ ആണ് ഇത്തരം സംഭവങ്ങള്‍ എന്ന് വിശദീകരിക്കുന്നത് സ്ത്രീപക്ഷമാണ് എന്ന് ഞാന്‍ കരുതുന്നില്ല.. സ്ത്രീ പക്ഷ നിയമങ്ങള്‍ ഉപയോഗിച്ച്‌ റിവഞ്ച് തീര്‍ക്കാനോ, വ്യക്തികളെ നശിപ്പിക്കാനോ ആയി ആര് ശ്രമിച്ചാലും അത് തെറ്റാണ്..

“ഒരു തവണ ലൈംഗീക ബന്ധത്തിന് സമ്മതിക്കാതിരുന്നപ്പോള്‍ അയാള്‍ ശാരീരികമായി ഉപദ്രവിച്ചു” എന്നത് ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ ആണ്. അത്തരം ഉപദ്രവം അയാളില്‍ നിന്നും ഉണ്ടായി എങ്കില്‍ അത് വലിയ തെറ്റാണ്. പെണ്‍കുട്ടി പറഞ്ഞ ആ വാക്കുകള്‍ക്ക് ഇടയില്‍ തന്നെ പലപ്പോഴും അയാളുമായി സ്വന്തം താല്പര്യപ്രകാരം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് മാത്രമാകില്ല വായിക്കാന്‍ കഴിഞ്ഞത്. ഇത്രയും കാലമായി അയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന പെണ്‍കുട്ടിയുടെ ആരോപണം ഇതില്‍ തന്നെ റദ്ദ് ചെയ്യപ്പെടുകയല്ലേ? Me Too എന്നത് ശക്തമായ ഒരു ക്യാമ്ബയി‍ന്‍ ആണ്.

കള്ള ആരോപണവുമായി വ്യക്തികളെ തകര്‍ക്കാനോ വ്യക്തിവിരോധം തീര്‍ക്കാനോ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായോ ആരെങ്കിലും #me_too ക്യാമ്ബയിനെ ദുരുപയോഗം ചെയ്‌താല്‍ അതുവഴി Me Too ക്യാമ്ബയിന്റെ തന്നെ വിശ്വാസ്യത തകര്‍ക്കാനെ ഉപകരിക്കൂ. അത്തരം എന്ത് നീക്കങ്ങളും ചെറുത്‌ത് തോല്‍പ്പിക്കപ്പെട്ടില്ല എങ്കില്‍, ദുരിതങ്ങള്‍ അനുഭവിക്കുന്ന നിരവധി സ്ത്രീകളുടെ ജീവിതങ്ങളെ ബാധിക്കുന്ന വിഷയമായി മാറും.. അതുകൊണ്ട് കള്ള നാണയങ്ങളെ തിരിച്ചറിയുകയും, തുറന്നു കാണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത് തന്നെ മുന്നോട്ട് പോകേണ്ടത് അത്യന്താപേക്ഷിതമാണ്.. യഥാര്‍ത്ഥ ഇരകളെയും സര്‍വൈവര്‍മാരെയും കഷ്ടത്തിലാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക