ബ്രസീലിയ: ഒന്‍പത് ഭാര്യമാരുള്ള ഒരാള്‍ കുടുംബം എങ്ങനെയാകും മുന്നോട്ടു കൊണ്ടു പോകുന്നത്. പെടാപ്പാട് പെടുന്നുണ്ടാകും എന്നാണ് ഉത്തരമെങ്കില്‍ ആര്‍തര്‍ ഒ ഉര്‍സോ എന്ന ബ്രസീല്‍ മോഡലിന്റെ കാര്യത്തില്‍ അത് ശരിയാകില്ല. കാരണം ഒന്‍പത് ഭാര്യമാരുമായി കക്ഷി സന്തോഷകരമായ ദാമ്ബത്യമാണ് ജീവിക്കുന്നത്.

ആദ്യ ഘട്ടങ്ങളില്‍ ഈ ഒന്‍പത് ഭാര്യമാരുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വരെ അര്‍തര്‍ വഴി കണ്ടെത്തിയിരുന്നു. ടൈം ടേബിള്‍ ഇട്ടാണ് തന്റെ ഓരോ പങ്കാളിയേയും ആര്‍തര്‍ സന്തോഷിപ്പിച്ചിരുന്നത്. ‘ടൈം ടേബിള്‍ പിന്തുടരുന്നത് ഒരുപാട് പ്രശ്നങ്ങള്‍ക്ക് കാരണമായി. ചില സമയങ്ങളില്‍ എനിക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നത് ഷെഡ്യൂള്‍ കാരണമാണ്, അല്ലാതെ സന്തോഷത്തിനല്ല. മറ്റ് സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഒരു ഭാര്യയുമായി മറ്റൊരു ഭാര്യയെ കുറിച്ച്‌ ചിന്തിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു’- ആര്‍തര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പങ്കിടുന്നതില്‍ പങ്കാളികള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ആര്‍തര്‍ പറയുന്നു. എന്നാല്‍ ചിലപ്പോള്‍ ചില സമ്മാനങ്ങള്‍ നല്‍കുമ്ബോള്‍ ആശയക്കുഴപ്പവും അസൂയ പോലുള്ള വികാരങ്ങളെ നേരിടേണ്ടി വരാറുണ്ടെന്നും ആര്‍തര്‍ വ്യക്തമാക്കി. ഒന്‍പത് ഭാര്യമാരുമായി ജീവിക്കുന്ന ആര്‍തര്‍ ഇപ്പോള്‍ ഇതില്‍ ഒരാളില്‍ നിന്ന് വിവാഹ മോചനം നേടാന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ ഭാര്യക്ക് താന്‍ അവരുടെ മാത്രം ഭര്‍ത്താവായി ജീവിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചതാണ് ആര്‍തറിനെ ചൊടിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക