തിരുവനന്തപുരം: കരക്കടിഞ്ഞ കൂറ്റന്‍ തിമിംഗല സ്രാവിനെ (Whale shark) കടലിലേക്ക് തിരിച്ച്‌ വിടാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം ഫലം കണ്ടില്ല. ജീവന് വേണ്ടി മണിക്കൂറുകളോളം പിടഞ്ഞ സ്രാവ് ഒടുവില്‍ ചത്തു. ഇന്നലെ പുലര്‍ച്ചെയോടെ വിഴിഞ്ഞം (vizhinjam) അടിമലത്തുറ (Adimalathura) തീരത്താണ് രണ്ടായിരത്തിലധികം കിലോ ഭാരമുള്ള ഉടുമ്ബന്‍ സ്രാവ് കരക്കടിഞ്ഞത്. തിരയില്‍പ്പെട്ട് മണലില്‍ പുതഞ്ഞ സ്രാവിനെ തിരമുറിച്ച്‌ കടിലേക്ക് തന്നെ കടത്താന്‍ നിരവധി മത്സ്യത്തൊഴിലാളികള്‍ രാവിലെ മുതല്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഒടുവില്‍ വള്ളത്തില്‍ കെട്ടിവലിച്ച്‌ കടലേക്ക് ഇറക്കിയെങ്കിലും തിരയില്‍പ്പെട്ട് വീണ്ടും കരയിലേക്ക് കയറിയ സ്രാവിന്‍റെ ചെകിളയില്‍ മണല്‍ നിറഞ്ഞു. ഇതോടെ ശ്വാസ തടസമുണ്ടാവുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ശ്വാസം നിലക്കുകയും ചെയ്തു. വിവരമറിഞ്ഞ് പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ ബീറ്റ് ഓഫീസര്‍ റോഷ്നിയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥര്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്രാവിന്‍റെ മൃതശരീരം സമീപത്ത് തന്നെ മണ്ണലില്‍ കുഴിയെടുത്ത് മൂടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത കാലത്തായി തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്ത് നിരവധി ഉടുമ്ബന്‍ സ്രാവുകള്‍ കരക്കടിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന ഇത്തരം വലിയ ജീവികള്‍ ഇരതേടിയാണ് സാധാരണ തീരദേശത്തെത്താറ്. കാലാവസ്ഥാ വ്യതിയാനവും ഇതിന് കാരണമാണെന്ന് അജിത്ത് ശംഖുമുഖം പറഞ്ഞു. ശരീരം നിറയെ വെള്ളുത്ത നിറത്തില്‍ പുള്ളികള്‍ ഉള്ളതിനാല്‍ ഇവയെ വെള്ളുടുമ്ബ് സ്രാവ് എന്നും വിളിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക