കോട്ടയത്ത് ചേർന്ന ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഡിസിസി പ്രസിഡന്‍റിനെതിരായി വ്യക്തികേന്ദ്രീകൃത വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം പാര്‍ട്ടിയെ ക്ഷീണിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കെപിസിസി രൂക്ഷമായി വിമര്‍ശിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്.

സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നേതാക്കള്‍ ശ്രദ്ധിക്കേണ്ട ജാഗ്രതയെ സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തുക മാത്രമാണുണ്ടായത്. വിമർശനങ്ങൾ സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതിനർത്ഥം ഡിസിസി നേതൃത്വത്തിന്‍റെ പ്രവര്‍ത്തനം മോശമാണെന്നല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വാശ്രയമായ സംഘടനാശക്തിയിലൂടെ പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ നേതൃയോഗങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പാര്‍ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് കരുത്ത് പകരുന്ന ആരോഗ്യകരമായ ചര്‍ച്ചകളാണ് നേതൃയോഗങ്ങളില്‍ നടക്കുന്നത്. വസ്തുതകളെ വക്രീകരിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം പാര്‍ട്ടിയെ ക്ഷീണിപ്പിക്കുക എന്നതാണെന്നും സുധാകരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക